Sep 20 02:49:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌. കാപ്പൻ

എസ്‌. കാപ്പൻ

തൊടുപുഴക്കടുത്ത്‌ കോടിക്കുളം ഗ്രാമത്തിൽ ജനിച്ചു. 1994 ൽ ഈശോസഭാംഗമായി. പൂനയിൽ ദൈവവിജ്ഞാനീയം പഠിക്കുന്ന കാലത്ത്‌ ഗ്രീക്ക്‌, ലത്തീൻ, സംസ്‌കൃതം എന്നീ ഭാഷകളിലും വേദോപനിഷത്തുകളിലും പ്രാവീണ്യം നേടി. റോമിൽ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്നു പ്രയോഗവും മതപരമായ അന്യസാൽക്കരണവും മാർക്‌സിന്റെ സാമ്പത്തിക-ദാർശനിക കുറിപ്പുകളിൽ എന്ന വിഷയത്തിൽ ഡോക്‌ടറേറ്റ്‌ സമ്പാദിച്ചു. അക്കാലത്ത്‌ ഇംഗ്ലീഷിൽ ലഭ്യമല്ലാതിരുന്ന മാർക്‌സിന്റെ കൃതികൾ പഠിക്കുന്നതിനുവേണ്ടി ജർമ്മഫ, ഫ്രഞ്ച്‌ ഭാഷകൾ സ്വായത്തമാക്കി. 1962 ൽ ഇന്ത്യയിലേക്കു മടങ്ങിയ ഫാദർ കാപ്പൻ ഇന്ത്യയുടെ സോഷ്യലിസ്‌റ്റ്‌ പുനർനിർമ്മാണത്തിനുതകുന്ന അന്വേഷണങ്ങളിൽ മുഴുകി. ചരിത്രത്തിലെ യേശുവിലും ഭാരതീയ പാരമ്പര്യത്തിലും - വിശിഷ്യാ കീഴാളപാരമ്പരയങ്ങളിൽ - ഒളിഞ്ഞുകിടക്കുന്ന വിമോചകധാരകൾ കണ്ടെത്തി പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനായി. മാർക്‌സിസത്തിന്റെ വെളിച്ചത്തിൽ ബൈബിളിനെയെന്നവണ്ണം ബൈബിളിന്റെ വെളിച്ചത്തിൽ മാർക്‌സിസത്തെയും പുനർവ്യാഖ്യാനിക്കാൻ ശ്രമിച്ചു. ഇംഗ്ലീഷിൽ ആദ്യമെഴുതിയ യേശുവും സ്വാതന്ത്രവും വത്തിക്കാൻ സെൻസർഷിപ്പിനു വിധേയമാക്കി.

1993 നവംബർ 30-​‍ാം തിയതി ഫാദർ കാപ്പനെ “ദിവ്യതയുടെ വാസസ്ഥലവും മാനവ തീർത്ഥാടനത്തിന്റെ തുടക്കവും ഒടുക്കവു”മായ ഭൂമിമാതാവു തിരിയെ വിളിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited