Nov 19 15:09:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജെഫ്രി ചോസർ

ജെഫ്രി ചോസർ

ഇംഗ്ലീഷ്‌ കവിതയുടെ പിതാവ്‌.

1340-​‍ാമാണ്ടിനടുത്ത്‌ ജനിച്ചു. രാജസേവകനായും കസ്‌റ്റംസ്‌ കൺട്രോളറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1369-ൽ ജോൺ ഓഫ്‌ ഗോണ്ട്‌ എന്ന പ്രഭുവിന്റെ പത്‌നി മരിച്ചപ്പോൾ വിലാപകാവ്യം എഴുതി. ആദ്യത്തെ പ്രധാനകൃതി ഫ്രഞ്ചിലെ റൊമാൻസ്‌ ഓഫ്‌ ദ റോഡിന്റെ വിവർത്തനമായിരുന്നു. കാരുണ്യത്തിന്റെ മരണം, പരാതി ഇവയാണ്‌ മറ്റ്‌ പ്രധാനകൃതികൾ. ആഖ്യാനകാവ്യം രചിക്കുന്നതിലായിരുന്നു പ്രത്യേക സിദ്ധി. അത്തരം കഥകളുടെ സമാഹരണമാണ്‌ കാന്റർബറി കഥകൾ. കഥകളുടെ ആകെക്കൂടിയുളള ശില്‌പത്തിനാണ്‌ പ്രാധാന്യം. കാന്റർബറി കഥകളിലൂടെ വിശ്വപ്രസിദ്ധിയാർജിച്ചു.

1400 ഒക്‌ടോബർ 25-ന്‌ മരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited