Nov 15 12:37:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സാവിത്രി രാജീവൻ

 


സാവിത്രി രാജീവൻ

1956 ആഗസ്‌റ്റ്‌ 22 ന്‌ ഏറനാടു താലൂക്കിൽ വീട്ടിക്കാട്ട്‌ ഇല്ലത്ത്‌ ജനിച്ചു.

അച്‌ഛൻ - വീട്ടിക്കാട്ട്‌ നാരായണൻ നമ്പൂതിരി.

അമ്മ - സാവിത്രി അന്തർജ്ജനം.

പൂക്കോട്ടൂർ ഗവ.ഹൈസ്‌കൂൾ, മലപ്പുറം ഗവ. കോളേജ്‌, തിരുവനന്തപുരം വിമൻസ്‌ കോളേജ്‌, ഫാക്കൽറ്റി ഒഫ്‌ ഫൈനാർട്‌സ്‌, എം.എസ്‌. യൂനിവേഴ്‌സിറ്റി ബറോഡ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

1965 മുതൽ മലയാളം ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. ചരിവ്‌ (കവിതാസമാഹാരം) 1993-ൽ പ്രസിദ്ധീകരിച്ചു. വിവിധ ഇന്ത്യൻ ഭാഷകളിൽ കവിതകൾ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.

ഓക്‌സ്‌ഫോർഡ്‌ ആന്തോളജി ഓഫ്‌ മോഡേൺ ഇന്ത്യൻ പോയട്രി, ദി പെൻഗ്വിൻ ന്യൂ റൈറ്റിംഗ്‌ ഇൻ ഇന്ത്യ, ഇൻ ദെയർ ഓൺ വോയ്‌സ്‌ (പെൻഗ്വിൻ ആന്തോളജി ഓഫ്‌ കണ്ടംപററി വിമൻ പോയറ്റ്‌സ്‌) തുടങ്ങിയ സമാഹാരങ്ങളിൽ മലയാളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്‌.

1991-ൽ കുഞ്ചുപിളള സ്‌മാരക അവാർഡും, 1994-ൽ ഉദയ ഭാരതി നാഷണൽ അവാർഡും ലഭിച്ചു.

1995-മുതൽ ചിത്രരചനയിൽ കൂടുതൽ ശ്രദ്ധിച്ചു വരുന്നു.

ആദ്യ ചിത്ര പ്രദർശനം 1999-ൽ ഡൽഹി രബീന്ദ്ര ഭവൻ ഗ്യാലറിയിൽ നടന്നു.

ബി. രാജീവനോടൊപ്പം താമസിക്കുന്നു.

കുട്ടികൾ - മനു, യദു


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited