Sep 20 04:32:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. കെ.വി. ജോസഫ്‌

പ്രൊഫ. കെ.വി. ജോസഫ്‌

1935-​‍ാമാണ്ടിലെ നവവത്സര ദിനത്തിൽ വൈക്കം മൂത്തേടത്തുകാവ്‌ കൈപ്പറമ്പിൽ വീട്ടിൽ വർക്കി-മറിയം ദമ്പതികളുടെ പ്രഥമ സന്താനമായി ജനിച്ചു. കോളജിൽ അദ്ധ്യാപകനായിരിക്കെ ഹിന്ദിയിലും ഇംഗ്ലീഷിലും എം.എ. ബിരുദങ്ങൾ നേടി. അദ്ധ്യാപകനായ വർഷം മുതൽ ആനുകാലികങ്ങളിൽ ലേഖനങ്ങളും കഥാതർജ്ജമകളും പ്രസിദ്ധീകരിച്ചു വന്നു. 1974ൽ പ്രഥമഗ്രന്ഥമായ ‘കാവ്യശാസ്‌ത്ര സൂക്‌തങ്ങൾ’ പ്രസിദ്ധീകൃതമായി. ദ്വീതീയ ഗ്രന്ഥം ‘നിരീക്ഷണങ്ങൾ’ 1978-ലും. തുടർന്ന്‌ ഇതുവരെ 30 ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സൊക്രട്ടസ്‌ സഭാചരിത്രം (570 പേജ്‌), സിനോഡിക്കോൺ ഓരിയന്താളെ (500 പേജ്‌), വിശുദ്ധ ഗ്രന്ഥദർശനങ്ങൾ (810 പേജ്‌) എന്നീ ബൃഹദ്‌ തർജ്ജമ ഗ്രന്ഥങ്ങളും കോട്ടയം വി. പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിച്ച 1000 പേജുളള ഹിന്ദി-മലയാളം-ഇംഗ്ലീഷ്‌ ഡിക്ഷണറിയും ഈ ഗ്രന്ഥങ്ങളിൽപ്പെടും.

രാമപുരം തെങ്ങുംപളളിൽ കുടുംബാംഗമായ കുഞ്ഞമ്മയാണു ഭാര്യ. മക്കൾഃ ജോയി, സാലി, സാബു. മരുമക്കൾഃ ലിൻസി, നൈനാൻ, സെലിൻ. കുഞ്ഞുമക്കൾഃ പൊന്നി, ലിസ്‌ബെത്ത്‌, നിഷ, അപർണ്ണ, ഔസേപ്പച്ചൻ.

വിലാസംഃ

കൈപ്പറമ്പിൽ

മുട്ടംഭാഗം, പനച്ചിപ്പാറ

പൂഞ്ഞാർ പി.ഒ. 686 581.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited