Nov 13 04:28:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.സി. പിളള

കെ.സി. പിളള

1902 ജൂൺ 10ന്‌ തിരുവനന്തപുരത്ത്‌ ഉളളൂരിൽ ജനിച്ചു. സംസ്‌കൃത ഹൈസ്‌കൂളിലും കോളജിലും വിദ്യാഭ്യാസം. ഏഴുവർഷം ഹൈസ്‌കൂൾ അദ്ധ്യാപകൻ. 1933 മുതൽ ഏഴുവർഷം ടാഗൂറിന്റെ വിശ്വഭാരതിയിൽ ഗവേഷണം നടത്തി. കാളിദാസന്റെ ഉപമകൾ എന്ന ഗവേഷണഗ്രന്ഥം വിശ്വഭാരതി സർവകലാശാല പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ടാഗൂറിന്റെ ഗീതാഞ്ഞ്‌ജലി (ഡോ. വി. എസ്‌. ശർമ്മയോടൊപ്പം), ഡാക്‌ഘർ, ജീവൻസ്‌മൃതി, ഛേലേബേലാ, കാബൂളിവാല, ദുഇബോൻ എന്നീ കൃതികളും ഒട്ടേറെ കഥകളും ബംഗാളിയിൽനിന്നു മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി. വാത്‌മീകി രാമായണം, ഭർതൃഹരിയുടെ നീതിശതകം (വ്യാഖ്യാനം) സംസ്‌കൃത ജൊവാൻ ഒഫ്‌ ആർക്‌,ഝാൻസി റാണി, സരോജിനിനായിഡു എന്നീ കൃതികളുടെ കർത്താവും. ശാന്തിനികേതനത്തിൽ നിന്നും മടങ്ങിവന്നശേഷം ദക്ഷിണഭാരത ഹിന്ദിപ്രചാരസഭ, ഭാരത്‌സേവക്‌ സമാജ്‌, വഞ്ചി പവർ ഫണ്ട്‌, വിവേകാനന്ദ സ്‌മാരകം, റെഡ്‌ ക്രോസ്‌ സൊസൈറ്റി, സർവോദയ സംഘം എന്നീ സംഘടനകളിൽ വളരെക്കാലം പ്രവർത്തിച്ചു. ‘സുപ്രഭാതം’ മാസികയുടെ സഹപത്രാധിപരായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited