Nov 13 21:42:04 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രഭാ വർമ്മ

പ്രഭാ വർമ്മ

1959-ൽ ജനിച്ചു.

കവിയും പത്രപ്രവർത്തകനും.

ചങ്ങനാശ്ശേരി എൻ.എസ്‌.എസ.​‍്‌ ഹിന്ദു കോളജിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദം. മധുര കാമരാജ്‌ യൂനിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദപഠനം. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജിൽനിന്ന്‌ എൽ.എൽ.ബി.

സൗപർണിക, അർക്കപൂർണിമ, ചന്ദനനാഴി, ആർദ്രം എന്നിവ കാവ്യസമാഹാരങ്ങൾ.

‘പാരായണത്തിന്റെ രീതിഭേദങ്ങൾ’ എന്ന പ്രബന്ധസമാഹാരവും ‘മലേഷ്യൻ ഡയറിക്കുറിപ്പുകൾ’ എന്ന യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

സാഹിത്യ അക്കാദമി അവാർഡ്‌, മഹാകവി പി പുരസ്‌കാരം, ചങ്ങമ്പുഴ അവാർഡ്‌, കൃഷ്‌ണഗീതി പുരസ്‌കാരം, വൈലോപ്പിളളി അവാർഡ, മൂലൂർ അവാർഡ്‌, അങ്കണം അവാർഡ്‌, തുടങ്ങിയവ ലഭിച്ചിട്ടുണ്ട്‌. പത്രപ്രവർത്തനരംഗത്ത്‌ മികച്ച ജനറൽ റിപ്പോർട്ടിങ്ങിനുളള സ്‌റ്റേറ്റ്‌ ഗവൺമെന്റ്‌ അവാർഡ്‌, ഇംഗ്ലീഷ്‌ ഫീച്ചറിനുളള കെ.മാധവൻകുട്ടി അവാർഡ്‌, പൊളിറ്റിക്കൽ റിപ്പോർട്ടിങ്ങിനുളള കെ.സി.സെബാസ്‌റ്റ്യൻ അവാർഡ്‌ (യേണകമറ റ്റമവാ) എന്നിവയും ലഭിച്ചിട്ടുണ്ട്‌.

റഷ്യ, വടക്കൻകൊറിയ, മലേഷ്യ, യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സ്‌, ഖത്തർ, ചൈന, പാകിസ്‌ഥാൻ തുടങ്ങിയ രാഷ്‌ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്‌. കോമൺവെൽത്ത്‌ സമ്മേളനം, ചേരിചേരാ ഉച്ചകോടി, ജി-15 ഉച്ചകോടി തുടങ്ങിയ അന്താരാഷ്‌ട്ര സമ്മേളനങ്ങൾ റിപ്പോർട്ട്‌ചെയ്‌തിട്ടുണ്ട്‌. പന്ത്രണ്ട്‌ വർഷം ദേശാഭിമാനിണ ദൽഹി ബ്യൂറോയിൽ ലേഖകൻ ആയിരുന്നു.

ഭാര്യഃ മനോരമ. മകൾഃ ജ്യോത്സ്‌ന.

വിലാസംഃ

പ്രയാഗ

കുരുവിക്കാട്‌

വട്ടിയൂർക്കാവ്‌ പി.ഒ.-695 013

തിരുവനന്തപുരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited