Nov 17 12:09:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ. ഗോപാലകൃഷ്ണൻ

എൻ. ഗോപാലകൃഷ്ണൻ

1934 ഫെബ്രുവരി ഒന്നിന്‌ കോട്ടയത്ത്‌ ജനിച്ചു. അച്‌ഛൻഃ മുഞ്ഞനാട്ട്‌ എ. നാരായണപ്പണിക്കർ. അമ്മഃ കിഴക്കേടത്ത്‌ കെ. പാറുക്കുട്ടിയമ്മ.

കോട്ടയം സി.എം.എസ്‌ ഹൈസ്‌കൂൾ, സി.എം.എസ്‌ കോളജ്‌, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1956ൽ സിവിൽ സർവ്വീസിൽ പ്രവേശിച്ചു. 1957 ൽ ഇന്ത്യൻ റെയിൽവേ സർവീസിൽ പ്രവേശിച്ചു. റെയിൽവേയിലും പൊതുമേഖലയിലും പല ഉദ്യോഗങ്ങൾ വഹിച്ചശേഷം 1994-ൽ റെയിൽവേ ട്രൈബ്യൂണൽ അംഗമായിരിക്കെ ഉദ്യോഗത്തിൽനിന്നു വിരമിച്ചു. യു.എൻ. ഫെല്ലോഷിപ്പോടുകൂടി പല പാശ്‌ചാത്യസർവകലാശാലകളിലും പരിശീലനം നേടിയിട്ടുണ്ട്‌. ഔദ്യോഗികമായും അല്ലാതെയും ഇന്ത്യയിലും പുറത്തും വിപുലമായി സഞ്ചരിച്ചിട്ടുണ്ട്‌. ഇംഗ്ലീഷ്‌, മലയാളം പത്രങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു. വാഴ്‌വ്‌ എന്ന പെരുവഴി (ലേഖനങ്ങൾ) യാണ്‌ ആദ്യ കൃതി. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ഇലപ ​‍്വണവെകപന മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്‌തു.

ഭാര്യഃ സുമംഗല. മകൾഃ ലക്ഷ്‌മി.

വിലാസംഃ

6എ1, മെയ്‌സീനേ എപാർട്‌മെന്റ്‌സ്‌

കോർപറേഷൻ ഓഫീസ്‌ റോഡ്‌

കോഴിക്കോട്‌ 673 032.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited