Nov 12 23:53:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പുതുപ്പളളി രാഘവൻ

പുതുപ്പളളി രാഘവൻ

1910 ജനുവരി 10ന്‌ കാർത്തികപ്പളളിക്കടുത്ത്‌ പുതുപ്പളളിയിൽ ജനിച്ചു. ആദ്യം കോൺഗ്രസ്സിലും പിന്നീടു കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയിലും പ്രവർത്തിക്കുകയുണ്ടായി. പന്ത്രണ്ട്‌ വർഷത്തോളം ജയിലിലും നാലു വർഷം ഒളിവിലും കഴിഞ്ഞു. ഹൈസ്‌കൂളിൽ പഠിക്കുമ്പോഴായിരുന്നു ആദ്യത്തെ ജയിൽവാസം. ഇന്ത്യൻ വിപ്ലവത്തിന്റെ ഇതിഹാസം, സ്വദേശാഭിമാനിയുടെ പത്രപ്രവർത്തനം രാജവാഴ്‌ചയുടെ ദൃഷ്‌ടിയിൽ (വിവർത്തനങ്ങൾ), കേരള പത്രപ്രവർത്തന ചരിത്രം, ബാലഗംഗാധരതിലകൻ, ഗോപാലകൃഷ്‌ണ ഗോഖലെ, ആർ.സുഗതൻ (ജീവചരിത്രങ്ങൾ), ടോൾസ്‌റ്റോയിയുടെ പാസ്‌പോർട്ടില്ലാത്ത പാന്ഥൻ, രണ്ടു നേർച്ചക്കാർ, ടോൾസ്‌റ്റോയി കഥകൾ, സോളോയുടെ ഭൂമി, പ്രേമവൈചിത്ര്യം, വിപ്ലവസ്‌മരണകൾ (5 ഭാഗങ്ങൾ) തുടങ്ങി മുപ്പതിലേറെ കൃതികൾ പ്രസിദ്ധപ്പെടുത്തി. നായർ മേധാവിത്വത്തിന്റെ പതനം എന്ന കൃതിയുടെ വിവർത്തകരിൽ ഒരാൾ. വിപ്ലസ്‌മരണകൾ ഒന്നാംഭാഗത്തിന്‌ കേരളസാഹിത്യ അക്കാദമി അവാർഡും എഴുകോൺ ശിവശങ്കരൻ അവാർഡും ലഭിച്ചു. ‘പ്രതിഭ’ (1962), ‘സയൻസ്‌’ (1966), ‘ദിവ്യകോകിലം’ (1973) എന്നീ മാസികകളുടെ പത്രാധിപത്യം വഹിച്ചിട്ടുണ്ട്‌. ഭാര്യഃ ശാന്തമ്മ. രണ്ടു പെൺമക്കൾ.

2000 ഏപ്രിൽ 27ന്‌ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited