Nov 13 08:50:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എസ്‌. റാണാപ്രതാപൻ

കെ.എസ്‌. റാണാപ്രതാപൻ

തൃശൂർ ജില്ലയിലെ എടത്തിരുത്തിയിൽ 1950-ൽ ജനിച്ചു. തൃശൂർ കേരളവർമ കോളജിൽനിന്ന്‌ ഗണിതശാസ്‌ത്രത്തിൽ മാസ്‌റ്റർ ബിരുദം. ഗവൺമെന്റ്‌ സെക്രട്ടേറിയറ്റ്‌, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട്‌ എന്നിവിടങ്ങളിൽ ജോലി ചെയ്‌തു. തുടർന്ന്‌ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സയൻസ്‌ എഡിറ്ററായി. ഇപ്പോൾ പ്രോഗ്രാം എകസ്‌​‍ിക്യൂട്ടീവ്‌. നാഷണൽ ബുക്‌ട്രസ്‌റ്റ്‌ പ്രസിദ്ധീകരിച്ച ഗോപാലൻ കണക്കു പഠിക്കുന്നു എന്ന പുസ്‌തകം ഇന്ത്യയിലെ മിക്ക ഭാഷകളിലേക്കും വിവർത്തനം ചെയ്‌തിട്ടുണ്ട്‌. ഡ്രൈവിങ്ങ്‌ മാന്വൽ, ഔട്ട്‌ ബോർഡ്‌ എഞ്ചിൻ മാന്വൽ, ഓട്ടോ മൊബയിൽ മെക്കാനിക്‌ (വിവർത്തനം) തുടങ്ങിയ സാങ്കേതിക ഗ്രന്ഥങ്ങൾക്കു പുറമെ പുതിയ ഭൂമി, ഉയിർത്തെഴുന്നേറ്റവർ എന്നീ നാടകസമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. 1986-ൽ രചനയും സംവിധാനവും നിർവഹിച്ച ‘ഒരു തിരി കൊളുത്തൂ’ എന്ന റേഡിയോ ഡോക്യുമെന്ററിക്ക്‌ ഏഷ്യ പെസഫിക്‌ ബ്രോഡ്‌കാസ്‌റ്റിങ്ങ്‌ യൂണിയന്റെ അന്തർദേശീയ സമ്മാനം ലഭിച്ചു. സംസ്‌കൃത നാടകമായ ഭഗവദജ്ജുകത്തിന്റെ റേഡിയോ രൂപാന്തരം സംവിധാനം ചെയ്‌തത്‌ പ്രീ ഇറ്റാലിയൻ അന്തർദ്ദേശീയ റേഡിയോ മത്സരത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയിരുന്നു.

1994-ൽ പ്രക്ഷേപണരംഗത്ത്‌ ശ്രദ്ധേയമായ വിവാദം സൃഷ്‌ടിച്ച ‘ശതാഭിഷേകം’ എന്ന നാടകത്തിന്റെ സംവിധായകൻ. ആകാശവാണിയുടെ ദേശീയ പുരസ്‌കാരത്തിന്‌ പത്ത്‌ പ്രാവശ്യം അർഹനായിട്ടുണ്ട്‌. കേരള സംഗീത നാടക അക്കാദമി പ്രക്ഷേപണകലയ്‌ക്കായി ഏർപ്പെടുത്തിയ അവാർഡ്‌ 1999ൽ ലഭിച്ചു. ‘പെരിയാർ’, ‘പറമ്പിക്കുളം’, ‘കാൾ സേഗൻ-മാനവികതയുടെ ശാസ്‌ത്രകാരൻ’ എന്നീ ഡോക്യുമെന്ററി സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്‌.

ഭാര്യഃ ഡോ. രമണി. മക്കൾഃ സീത, സത്യജിത്ത്‌.

വിലാസംഃ

‘ദേവകി’, ലക്ഷ്‌മീനഗർ, തിരുമല

തിരുവനന്തപുരം-695 006


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited