Sep 25 00:30:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഒ.വി. ഉഷ

ഒ.വി. ഉഷ

ഊട്ടുപുലാക്കൽ വേലുക്കുട്ടി ഉഷ. പാലക്കാട്ട്‌ ജനിച്ചു. അച്‌ഛൻഃ മലബാർ സ്‌പെഷ്യൽ പോലിസിൽ സുബേദാർ മേജറായിരുന്ന ഒ. വേലുക്കുട്ടി. അമ്മ ഃ തച്ചമൂച്ചിക്കൽ കമലാക്ഷി അമ്മ.

പ്രീഡിഗ്രി കഴിഞ്ഞ്‌ ജ്യേഷ്‌ഠൻ ഓവി. വിജയനോടൊപ്പം ദില്ലിയിൽ താമസമാക്കി. ദില്ലി യൂനിവേഴ്‌സിറ്റിയിൽനിന്ന്‌ ബിരുദവും ബിരുദാനന്തരബിരുദവും നേടി. പഠിച്ചത്‌ സർവകലാശാല കാമ്പസിലെ കിരോരിമൽ കോളജിൽ. ദില്ലിയിലെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാസ്‌ കമ്മ്യൂണിക്കേഷൻസിൽ ഹ്രസ്വകാലം റിസർച്ച്‌ അസിസ്‌റ്റന്റായിരുന്നു. പിന്നെ ടാറ്റാ മക്‌ഗ്രോഹിൽ ബുക്‌ കമ്പനിയിൽ എഡിറ്റോറിയൽ അസിസ്‌റ്റന്റായി. അതേ തസ്‌തികയിൽ വളരെ ചെറിയൊരു കാലയളവ്‌ സ്‌റ്റെർലിങ്ങിലുമുണ്ടായിരുന്നു. തുടർന്ന്‌ വികാസ്‌ പബ്ലിഷിങ്ങ്‌ ഹൗസിൽ സീനിയർ എഡിറ്റോറിയൽ അസിസ്‌റ്റന്റായി ചേർന്നു; അസിസ്‌റ്റന്റ്‌ എഡിറ്റർ, അസോസിയേറ്റ്‌ എഡിറ്റർ, എഡിറ്റർ എന്നീ നിലകളിൽ അവിടെ തുടർന്നു. കഴിഞ്ഞ പത്തു വർഷമായി മഹാത്‌മാഗാന്ധി സർവകലാശാലയിൽ ഡയറക്‌ടർ ഒഫ്‌ പബ്ലിക്കേഷൻസ്‌. ആനുകാലികങ്ങളിൽ കഥയും ലേഖനങ്ങളുമെഴുതാറുണ്ട്‌.

സ്‌നേഹഗീതങ്ങൾ, ഒടച്ചുവട്‌, ധ്യാനം, അഗ്നിമിത്രന്നൊരു കുറിപ്പ്‌ (കവിത), ഷാഹിദ്‌നാമ (നോവൽ), നിലംതൊടാമണ്ണ്‌ (കഥകൾ) ഇവ ക,തികൾ.

വിലാസംഃ

ഊട്ടുപുലാക്കൽ

അമലഗിരി പി.ഒ.

കോട്ടയം


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited