Nov 19 01:55:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. തായാട്ട്‌

കെ. തായാട്ട്‌

ജനനം 1927ൽ കണ്ണൂർ ജില്ലയിൽ തലശ്ശേരിക്കടുത്ത പന്ന്യന്നൂർ ഗ്രാമത്തിൽ. അച്ഛൻ ഃ ചന്തു നമ്പ്യാർ. അമ്മ ഃ ലക്ഷ്‌മിയമ്മ. യശഃശരീരനായ തായാട്ട്‌ ശങ്കരനും, സാമൂഹികപ്രവർത്തകനായ തായാട്ട്‌ ബാലനും സഹോദരന്മാർ. റിട്ട. അദ്ധ്യാപിക മിനാക്ഷിയമ്മ സഹോദരി. പാനൂർ എയ്‌ഡഡ്‌ യു.പി. സ്‌കൂൾ ഹെഡ്‌മാസ്‌റ്ററായി 1982ൽ റിട്ടയർ ചെയ്‌തു.

കൃതികൾ ഃ പാൽപതകൾ, സ്‌നേഷമാണ്‌ ശക്തി, ഒരു കഥ പറയൂ ടീച്ചർ, മുത്തശ്ശി പറയാത്ത കഥ, നാടുകാണിച്ചുരം, കഥയുറങ്ങുന്ന വഴികളിലൂടെ, നാറാണത്തുഭ്രാന്തനും വല്‌മികവും, മഴ മഴ തേന്മമ, മേള, നൈവേദ്യം, വിഡ്‌ഢിയുടെ സ്വർഗം, യക്ഷിട്ടഥയും കഥകളും, തെനാലിയിലെ കൊച്ചുരാമൻ (ബാലസാഹിത്യം); പുത്തൻ കനി, നിലക്കണ്ണുകൾ (കഥാസമാഹാരങ്ങൾ); ഒരു കുട്ടിയുടെ ആത്‌മകഥ, വെളിച്ചത്തിലേക്ക്‌, ഹക്കിൾബറി ഫിൻ, ഒലിവർട്വിസ്‌റ്റ്‌ (വിശ്വസാഹിത്യസംഗ്രഹങ്ങൾ); ത്യാഗസിമ, ആ വാതിൽ അടയ്‌ക്കരുത്‌, ജനനീ ജന്മഭൂമി, ബഹദൂർഷാ, ശൂർപ്പണഖ, മന്ഥര, അക്ഷതം, സോക്രട്ടീസ്‌, ഭഗത്‌ സിംഗ്‌ (നാടകങ്ങൾ), നാം ചങ്ങലപൊട്ടിച്ച കഥ, ജനുവരി മുപ്പന്‌ (ചരിത്രാഖ്യായികകൾ). കൂടാതെ അറുപതിലേറെ റേഡിയൊനാടകങ്ങൾ (പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടാത്തവ). പുരസ്‌കാരങ്ങൾ ഃ കൈരളി ചിൽഡ്രൻസ്‌ ബുക്ക്‌ ട്രസ്‌റ്റ്‌ അവാർഡ്‌ - നാടുകാണിച്ചുരം എന്ന ബാലകഥാസമാഹാരത്തിന്‌. (ചെറുകാട്‌ സ്‌മാരക ശക്തി അവാർഡ്‌) - കഥയുറങ്ങുന്ന വഴിയിലൂടെ എന്ന യാത്രാവിവരണഗ്രന്ഥത്തിന്‌.

ബോംബെ നാടകവേദി അവാർഡ്‌ - ബഹദൂർഷാ എന്ന നാടകത്തിന്‌.

തലശ്ശേരി ശ്യാമാ ​‍ാവാർഡ്‌ - അക്ഷതം എന്ന നാടകത്തിന്‌.

അബുദാബി ശക്തി അവാർഡ്‌ - ഭഗത്‌സിംഗ്‌ എന്ന നാടകത്തിന്‌.

ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ അവർഡ്‌ - ഒലിവർട്വിസ്‌റ്റ്‌ എന്ന പുനരാഖ്യാനകൃതിക്ക്‌.

പ്രക്ഷേപണ നാടകരംഗത്ത്‌ സമഗ്രസംഭാവനയ്‌ക്ക്‌ സംഗിത നാടക അക്കാദമി അവാർഡ്‌ ലഭിച്ചു.

മികച്ച അദ്ധ്യാപകർക്കുളള കേന്ദ്ര-സംസ്‌ഥാന ​‍ാവാർഡുകളും രഭിച്ചിട്ടുണ്ട്‌.

ഭാര്യ ഃ സി.ടി. പത്‌മിനി. റിട്ടയേർഡ്‌ അദ്ധ്യാപിക.

ആറു മക്കൾ. രാഷുലൻ, രാജീവൻ, രാജേന്ദ്രൻ, രാധിക, രാധേയൻ, രാജ്‌ കബീർ

വിലാസംഃ

കെ. തായാട്ട്‌

ചമ്പാട്‌ - 670694

തലശ്ശേരി, കണ്ണൂർ ജില്ല.

ഫോൺ ഃ (0490) 311700


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited