Sep 25 12:14:14 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സുകുമാർ അഴീക്കോട്‌

 

By the same author


സുകുമാർ അഴീക്കോട്‌

1926 ഫെബ്രുവരി 24-ന്‌ കണ്ണൂരിനടുത്തുളള അഴീക്കോട്‌ ‘നിത്യാനന്ദാലയ’ത്തിൽ ജനിച്ചു. പിതാവ്‌ഃ വിദ്വാൻ പി. ദാമോദരൻ. മാതാവ്‌ ഃ കെ.ടി. മാധവിയമ്മ. ബി.കോം പാസ്സായപ്പോഴേക്കും അംഗീകൃത സാഹിത്യകാരനും പ്രസംഗകനുമായിക്കഴിഞ്ഞിരുന്നു. ‘ദീനബന്ധു’, ‘മലയാള ഹരിജൻ’ എന്നീ പത്രങ്ങളുടെ പത്രാധിപസമിതിയിൽ അംഗവും ‘ദേശമിത്രം’, ‘നവയുഗം’ എന്നീ സാഹിത്യ വാരികകളുടെ സഹപത്രാധിപരും. ചിറയ്‌ക്കൽ രാജാസ്‌ ഹൈസ്‌കൂൾ അദ്ധ്യാപകനായി. ബി.റ്റി. കോഴ്‌സ്‌ പൂർത്തിയാക്കി. ഇടക്കാലത്ത്‌ മംഗലാപുരം സെന്റ്‌ അലോഷ്യസ്‌ കോളജിൽ ലക്‌ചററായി. ബി.എ. (സംസ്‌കൃതം), മലയാളം എം.എ. (ഒന്നാംക്ലാസ്‌-ഒന്നാം റാങ്ക്‌), സംസ്‌കൃതം എം.എ. എന്നിവ പാസ്സായി. കോഴിക്കോട്‌ ദേവഗിരി സെന്റ്‌ ജോസഫ്‌സ്‌ കോളജ്‌ മലയാളം-സംസ്‌കൃതം ലക്‌ചറർ, മൂത്തകുന്നം എസ്‌. എൻ. എം. ട്രെയിനിങ്ങ്‌ കോളജ്‌ ലക്‌ചറർ, കലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയിൽ പ്രൊഫസർ, പ്രൊ-വൈസ്‌ ചാൻസലർ എന്നീ സ്‌ഥാനങ്ങൾ വഹിച്ചു. 1981-ൽ പിഎച്ച്‌. ഡി. 1986-ൽ സർവീസിൽനിന്നു വിരമിച്ചു. രമണനും മലയാളകവിതയും, ആശാന്റെ സീതാകാവ്യം, ശങ്കരക്കുറുപ്പ്‌ വിമർശിക്കപ്പെടുന്നു, തത്ത്വമസി, മലയാള സാഹിത്യവിമർശനം, വിശ്വസാഹിത്യപഠനങ്ങൾ, തത്ത്വവും മനുഷ്യനും, ഖണ്ഡനവും മണ്ഡനവും, മലയാള സാഹിത്യപഠനങ്ങൾ, അഴീക്കോടിന്റെ പ്രഭാഷണങ്ങൾ, അഴീക്കോടിന്റെ ഫലിതങ്ങൾ, നവയാത്രകൾ തുടങ്ങിയവ കൃതികൾ.

വിലാസംഃ വിയ്യൂർ, തൃശൂർ - 680010


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited