Nov 18 15:47:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.വി. തമ്പി

പി.വി. തമ്പി

മുഴുവൻ പേര്‌ പി.വാസുദേവൻ തമ്പി. 1937 ഏപ്രിൽ 28-ന്‌ ജനിച്ചു. മാതാപിതാക്കൾഃ ഹരിപ്പാട്‌ കരിമ്പാലേത്ത്‌ വീട്ടിൽ ഭവാനിത്തങ്കച്ചിയും പി.കൃഷ്‌ണപിളളയും. നോവലിസ്‌റ്റ്‌, കഥാകൃത്ത്‌, പ്രബന്ധകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ വളരെവേഗം പ്രസിദ്ധനായിത്തീർന്ന എഴുത്തുകാരനാണ്‌ പി.വി.തമ്പി. പത്തൊൻപതാമത്തെ വയസ്സിൽ ന്യൂ ഇൻഡ്യാ ഇൻഷുറൻസിൽ ജോലിയിൽ പ്രവേശിച്ചു. സർവീസിലിരിക്കെ ചരിത്രത്തിൽ എം.എ. ബിരുദവും നിയമത്തിൽ എൽ.എൽ.ബി.ബിരുദവും നേടി. ഉദ്യോഗം സർഗ്ഗക്രിയ സ്വാതന്ത്ര്യത്തിന്‌ തടസ്സമെന്ന്‌ തോന്നിയതിനാൽ 1988 മാർച്ചിൽ എൽ.ഐ.സി. ഓഫീസർസ്‌ഥാനം രാജിവച്ചു. ആദ്യനോവലായ ‘ഹോമം’ 1979-ലെ കുങ്കുമം അവാർഡുനേടി. “സോവിയറ്റ്‌ യൂണിയനിലെ പുനഃസംഘടന” എന്ന പേരിലെഴുതിയ ഇംഗ്ലീഷ്‌ പ്രബന്ധം അന്താരാഷ്‌ട്ര തലത്തിൽ 1988-ലെ ഏറ്റവും മികച്ച പ്രബന്ധത്തിനുളള സോവിയറ്റ്‌ അവാർഡിന്‌ അർഹമായി. സോവിയറ്റ്‌ നാടുകൾ, പോളണ്ട്‌ തുടങ്ങി പല വിദേശ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്‌. കർമ്മബന്ധനം, ആത്മവൃത്തം, ഭ്രാന്തി, അഗ്‌നിരതി, അവതാരം, അക്ഷരപൂജ, ആനന്ദഭൈരവി, കസ്‌തൂരി, കൃഷ്‌ണപ്പരുന്ത്‌, പളളിവേട്ട (രണ്ടു ഭാഗങ്ങൾ), ടിക്കറ്റ്‌ പ്ലീസ്‌, സപ്‌താഹം എന്നിവയാണ്‌ പ്രധാന കൃതികൾ.

പ്രഗത്ഭനായ അഭിഭാഷകൻ കൂടിയാണ്‌ പി.വി.തമ്പി.

ഭാര്യഃ വിജയലക്ഷ്‌മി. മൂന്നു മക്കൾഃ ലത, രാജ്‌മോഹൻ, സ്വപ്‌ന.

വിലാസംഃ

സ്വപ്‌നം

ഹരിപ്പാട്‌ - 690 514


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited