Nov 18 05:54:47 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജി.നാഗരാജൻ

ജി.നാഗരാജൻ

1929-ൽ മധുരയിൽ ജനിച്ചു. ബിരുദധാരി. മധുരയിലെ അമേരിക്കൻ കോളജിൽ അദ്ധ്യാപകനായി ജോലിചെയ്യവെ കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനത്തോടും സാഹിത്യത്തോടും ആഭിമുഖ്യം ജനിച്ചു. തീവ്രമായ പാർട്ടി പ്രവർത്തനം കോളജ്‌ അധികൃതരിൽ അതൃപ്‌തി സൃഷ്‌ടിക്കുകയും അദ്ധ്യാപകജോലിയിൽ നിന്ന്‌ പിരിച്ചുവിടപ്പെടുകയുംചെയ്‌തു. ശാന്തി, സരസ്വതി, ജനശക്‌തി, ജ്‌ഞ്ഞാനരഥം തുടങ്ങിയ മാസികകളിൽ ആദ്യകാല കഥകൾ പ്രസിദ്ധീകരിച്ചു. നാളെ മറ്റൊരു നാൾ മാത്രം, കുറത്തിമുടുക്ക്‌, നാഗരാജന്റെ കഥകൾ എന്നിവ മുഖ്യകൃതികൾ. 1981-ൽ മരണം.

ആറ്റൂർ രവിവർമ്മ

1930 ഡിസംബർ 27ന്‌ തൃശൂർ ജില്ലയിൽ തലപ്പിളളി താലൂക്കിലെ ആറ്റൂർ ഗ്രാമത്തിൽ ജനിച്ചു. അച്‌ഛൻഃ മടങ്ങർളി കൃഷ്‌ണൻ നമ്പൂതിരി. അമ്മഃ ആലുക്കൽ മഠത്തിൽ അമ്മിണി അമ്മ. ചെറുതുരുത്തി, ചേലക്കര, ഷൊർണൂർ, ചാലക്കുടി എന്നിവിടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. കോഴിക്കോട്‌ സാമൂതിരി കോളജ്‌, മലബാർ ക്രിസ്‌ത്യൻ കോളജ്‌, തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്‌ എന്നിവിടങ്ങളിൽ ഉപരിപഠനം. മലയാളത്തിൽ എം.എ. ബിരുദം. തമിഴിൽ സാമാന്യപരിചയമുണ്ട്‌. ചെന്നൈ, തലശ്ശേരി, പാലക്കാട്‌, പട്ടാമ്പി, തൃശൂർ ഗവ.കോളജുകളിൽ പഠിപ്പിച്ചു വിരമിച്ചു. കവിത, ആറ്റൂർ രവിവർമയുടെ കവിതകൾ എന്നിവ കൃതികൾ. ജേ. ജേ. ചില കുറിപ്പുകൾ, ഒരു പുളിമരത്തിന്റെ കഥ (നോവലുകൾ); തമിൾ പുതുകവിതകൾ എന്നിവ വിവർത്തനങ്ങൾ.

ഭാര്യഃ ശ്രീദേവി. മക്കൾഃ റീത, ഡോ.നൗഷദ്‌, ഡോ.പ്രവീൺ.

വിലാസംഃ

ശഹാന,

രാഗമാലികാപുരം,

തൃശൂർ- 680 004.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited