Nov 21 07:40:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പുളിമൂട്ടിൽ ശങ്കരനാരായണൻ

 

By the same author


പുളിമൂട്ടിൽ ശങ്കരനാരായണൻ

1100 ചിങ്ങമാസം 27-​‍ാം തീയതി അവിട്ടം നക്ഷത്രത്തിൽ കൊട്ടാരക്കര പുളിമൂട്ടിൽ തറവാട്ടിൽ ജനിച്ചു. സുബ്രഹ്‌മണ്യവും വേലമ്മയുമാണ്‌ അച്‌ഛനമ്മമാർ. തിരുവനന്തപുരം കരമന എൽ.പി. സ്‌കൂളിലും കൊട്ടാരക്കര മിഷൻ സ്‌കൂളിലും, ഇരമ്പനങ്ങാട്‌ എം.എസ്‌.സ്‌കൂളിലും പഠിച്ചു. തിരുവനന്തപുരം മഹാരാജാസ്‌ കോളജിൽ നിന്ന്‌ ബി.എ. ബിരുദം നേടി. കാർഷികാദായനികുതി വില്‌പന നികുതി ഡിപ്പാർട്ടുമെന്റിൽ 30 വർഷത്തെ സേവനത്തിനുശേഷം അസിസ്‌റ്റന്റ്‌ കമ്മീഷണറായി റിട്ടയർ ചെയ്‌തു. ഇപ്പോൾ പാലക്കാട്‌ ഡിവിഷനിലെ കാരപ്പാറ എസ്‌റ്റേറ്റിന്റെയും, കൈരളി എസ്‌റ്റേറ്റിന്റെയും ടാക്‌സ്‌ കൺസൾട്ടന്റായി ജോലി നോക്കുന്നു. പാശുപതാസ്‌ത്രം, വാസനച്ചെപ്പ്‌ (നോവലുകൾ), ഓർക്കാപ്പുറത്തുവന്ന അതിഥി, ജവഹർവള, ഉടയാത്ത കുടം, ദീപവും ജ്വാലയും, ചുമട്ടുകാരന്റെ പെണ്ണ്‌, സ്‌നേഹിക്കുക, മരിക്കുക (കഥകൾ), നേരും നുണയും, ചേച്ചിയുടെ ചികിത്സ, തകർന്ന തറവാട്‌, മാലയോഗം, ആത്‌മാവ്‌ ഒരു വേട്ടപ്പട്ടി (നാടകങ്ങൾ) എന്നിവയാണ്‌ കൃതികൾ.

ഭാര്യഃ സരസ്വതി അമ്മ

മക്കൾഃ പ്രേംചന്ദ്‌, ഷീല, സന്തോഷ്‌.

വിലാസംഃ

പുളിമൂട്ടിൽ ഗാർഡൻസ്‌

വെസ്‌റ്റു ഫോർട്ട്‌, മാവേലിക്കര-690 101

ആലപ്പുഴ ഡിസ്‌ട്രിക്‌റ്റ്‌, കേരളം

ഫോൺഃ 302687


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited