Nov 19 00:24:11 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രതിഭാ റായ്‌

 

By the same author


പ്രതിഭാ റായ്‌

1943 ജനുവരി 21 ന്‌ ഒറീസയിലെ കട്ടക്‌ ജില്ലയിൽ ജനിച്ചു.

പിതാവ്‌ കവിയും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന പരശുരാമദാസ്‌.

മാതാവ്‌ സാമൂഹ്യപ്രവർത്തകയായിരുന്ന മനോരമാദേവി.

മെഡിക്കൽ ബിരുദപഠനം ഉപേക്ഷിച്ച്‌ സസ്യശാസ്‌ത്രത്തിൽ ബിരുദം നേടി. വിദ്യാഭ്യാസം എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസ മനഃശാസ്‌ത്രത്തിൽ പിഎച്ച്‌.ഡിയും.

ഒറീസയിലെ വിവിധ കോളജുകളിൽ അധ്യാപികയായി സേവനമനുഷ്‌ഠിച്ചശേഷം സർവ്വീസിൽനിന്ന്‌ വോളണ്ടറി റിട്ടയർമെന്റ്‌ വാങ്ങി ഒറീസ പബ്ലിക്‌ സർവീസ്‌ കമ്മീഷനിൽ മെമ്പറായി.

ഒൻപതാമത്തെ വയസ്സിൽ കവിതാരചന ആരംഭിച്ചു. കോളജ്‌ വിദ്യാഭ്യാസകാലത്ത്‌ കഥാരചനയിലും തുടർന്ന്‌ നോവൽ രചനയിലും ശ്രദ്ധ പതിപ്പിച്ചു. ആകാശവാണിക്കും ദൂരദർശനുംവേണ്ടി ഒറിയയിൽ ധാരാളം കവിതകൾ എഴുതിയിട്ടുണ്ട്‌. നവീനസാഹിത്യകാരന്മാർക്കുളള ഇന്ത്യാ ഗവണമെന്റ്‌ വിദ്യാഭ്യാസ സാമൂഹ്യക്ഷേമവകുപ്പിന്റെ അവാർഡ്‌ (1977), അപരാജിത എന്ന കൃതിയെ അടിസ്‌ഥാനമാക്കി നിർമ്മിച്ച സിനിമയ്‌ക്ക്‌ ഏറ്റവും നല്ല തിരക്കഥയ്‌ക്കുളള അവാർഡ്‌, ശിലാപത്‌മയ്‌ക്ക്‌ ഏറ്റവും നല്ല നോവലിനുളള ഒറിയ അക്കാദമി അവാർഡ്‌ (1985), യാജ്‌ഞ്ഞസേനിക്ക്‌ ഏറ്റവും നല്ല നോവലിനുളള സരള അവാർഡും (1980) ഭാരതീയ ജ്‌ഞ്ഞാനപീഠത്തിന്റെ മൂർത്തിദേവി അവാർഡും (1991), ഏറ്റവും നല്ല ചെറുകഥയ്‌ക്കുളള സാമ്പൽപൂർ യൂനിവേഴ്‌സിറ്റിയുടെ സപ്‌തർഷി അവാർഡ്‌ (1989), കഥാ അവാർഡ്‌ (ഡൽഹി 1994) പ്രജാതന്ത്രപ്രചാര സമിതിയുടെ അവാർഡ്‌ (1989), ഏറ്റവും നല്ല പ്രാദേശിക ചിത്രത്തിനുളള അവാർഡ്‌ ലഭിച്ച ‘മോക്ഷ’ യുടെ തിരക്കഥയ്‌ക്ക്‌ ഒറീസ സാംസ്‌കാരിക വിഭാഗത്തിന്റെ അവാർഡ്‌ (1996).

ഒട്ടേറെ സാഹിത്യ, സാംസ്‌കാരിക സംഘടനകളിൽ അംഗമാണ്‌. സാമൂഹ്യപരിവർത്തനവുമായി ബന്ധപ്പെട്ട രംഗങ്ങളിലും പ്രവർത്തിക്കുന്നു. ഇപ്പോൾ ഭുവനേശ്വറിൽ ബി.ജെ.ബി. കോളജിൽ വകുപ്പ്‌ മേധാവി. പന്ത്രണ്ടോളം നോവലുകളും പതിനാറ്‌ കഥാസമാഹാരങ്ങളും ഒരു യാത്രാവിവരണവും. ഇവയിൽ പലതും മിക്ക ഭാരതീയ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്‌തിട്ടുണ്ട്‌.

ഭർത്താവ്‌ ഃ അക്ഷയ ചന്ദ്രറായ്‌. മക്കൾ ഃ അദ്ധ്യഷ, അന്വേഷ്‌, അയഷാന്ത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited