ബി. ഹരികുമാർ
1951 ൽ നൂറനാട്ട് സി ബി. എം ഹൈസ്ക്കൂൾ മാനേജർ സി. ഭാർഗ്ഗവൻ പിളളയുടെ മകനായി ജനിച്ചു. അമ്മ സി.വി. യുടെ ദൗഹിത്രിയും ഈ.വിയുടെ പുത്രിയുമായ ഓമനക്കുട്ടിയമ്മ.
സാമ്പത്തിക ശാസ്ത്രത്തിൽ എം.എ. ബിരുദമെടുത്തശേഷം 1976 ൽ സിൻഡിക്കേറ്റ് ബാങ്കിൽ പ്രൊബേഷണറി ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. എട്ട് വർഷം ബാങ്കിന്റെ കേരള മേഖലയുടെ പബ്ളിക് റിലേഷൻസ് ഓഫീസറായിരുന്നു. ഇരുപത് വർഷം പൂർത്തിയാക്കി. 1996-ൽ ബാങ്കിൽ നിന്നു സ്വമേധയാ പിരിഞ്ഞു. ഇപ്പോൾ മുഴുവൻ സമയ കലാ സാഹിത്യ പ്രവർത്തനം. ആറു നോവലുകളും പത്തിലേറെ നോവലറ്റുകളും ഇരുനൂറോളം കഥകളും പ്രസദ്ധീകരിച്ചിട്ടുണ്ട്. നഷ്ടപ്പെടാത്തവർ എന്ന നോവലറ്റിന് ‘അക്ഷര’ അവാർഡ് ലഭിച്ചു. ആനുകാലികങ്ങളിൽ തുടർച്ചയായി എഴുതുന്നു. മനോരാജ്യം, കുമാരി വാരികകളിലെ കോളമിസ്റ്റ്. ടി. വി. , ചലച്ചിത്ര മേഖലകളിൽ അഭിനേതാവ് എന്ന നിലയിൽ പ്രശസ്തൻ.
ഇരുപതോളം സീരിയലുകളിലും നൂറിലേറെ ടെലിഫിലിമുകളിലും ഏതാനും സിനിമകളിലും അഭിനയിച്ചു.
ടി.വി., രംഗത്ത് തിരക്കഥാകൃത്ത് എന്ന നിലയിലും പ്രവർത്തിക്കുന്നു.
ഭാര്യ ഃ- ശ്രീലേഖ.
മകൻഃ- ഹേമന്ത്.
വിലാസംഃ
ഓമന,
ബാപ്പുജി നഗർ,
മെഡിക്കൽ കോളജ് പി.ഒ.,
തിരുവനന്തപുരം - 695011