Sep 25 04:24:52 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോസ്‌ പനച്ചിപ്പുറം

 

By the same author


ജോസ്‌ പനച്ചിപ്പുറം

1951 ഓഗസ്‌റ്റ്‌ 24-ന്‌ കോട്ടയം ജില്ലയിലെ വാഴൂരിൽ ജനിച്ചു. കേരള സർവകലാശാലയുടെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ ഇംഗ്ലീഷിൽനിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. ഫ്രഞ്ച്‌ ഭാഷയിൽ ഡിപ്ലോമ. ഏതാനും മാസം കേന്ദ്ര ഗവണ്മെന്റിന്റെ അക്കൗണ്ടന്റ്‌ ജനറൽ ഓഫീസിൽ ഓഡിറ്ററായി ജോലി ചെയ്‌തിട്ടുണ്ട്‌. 1975-ൽ മലയാള മനോരമ പത്രാധിപസമിതിയിൽ ചേർന്നു. ഇപ്പോൾ കോട്ടയത്ത്‌ ചീഫ്‌ എഡിറ്റർ. 1980-ൽ മികച്ച പത്രസംവിധാനത്തിന്‌ ദേശീയ അവാർഡ്‌ ലഭിച്ചു. 1979 മുതൽ എല്ലാ ആഴ്‌ചയും മനോരമയിൽ ‘പനച്ചി’ എന്ന തൂലികാ നാമത്തിൽ ‘സ്‌നേഹപൂർവം’ എന്നൊരു പംക്‌തിയും. 1971-ൽ മികച്ച ചെറുകഥയ്‌ക്ക്‌ സമസ്‌തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡ്‌ ലഭിച്ചു. കൃതികൾ ഃ ആഷാഢം, എഴുതപ്പെട്ടിരിക്കുന്നതുപോലെ, ധാരാവി (കഥാസമാഹാരങ്ങൾ), കഥയിൽ ഇല്ലാത്ത ഒരാൾ (നോവലെറ്റുകൾ), സ്വന്തം, ആർദ്രം, കാറ്റാടിയുടെ ഗീതം, അലിഖിതം, മാൻപേടക്കുന്നിലെ സീത (നോവലുകൾ). സി.വി. വാസുദേവഭട്ടതിരിയുമായി ചേർന്ന്‌ കുട്ടികൾക്കുവേണ്ടി മൂന്നു കഥാസമാഹാരങ്ങൾ തയ്യാറാക്കിഃ വിഷുക്കണി, കഥയിലെ കൂട്ടുകാർ, സ്വപ്‌നം കണ്ടുറങ്ങാൻ. ഇംഗ്ലീഷിൽ കുറെ കവിതകൾ പ്രസിദ്ധീകരിച്ചു.

ഭാര്യഃ ഗ്രേസിക്കുട്ടി. മക്കൾഃ ആശ, അശോക്‌

വിലാസം

ചീഫ്‌ ന്യൂസ്‌ എഡിറ്റർ

മലയാളമനോരമ

കോട്ടയം - 686001


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited