കാവാലം ഗോവിന്ദൻകുട്ടി നായർ
1933-ൽ കാവാലത്ത് ജനിച്ചു. അച്ഛൻഃ മുഴുവേലിൽ പരമുപിള്ള. അമ്മഃ ആടിക്കോണിയ്ക്കൽ കൊച്ചുകുട്ടിഅമ്മ. എൻ.എസ്സ്.എസ്സ്. ഇംഗ്ലീഷ് ഹൈസ്കൂൾ, ചങ്ങനാശ്ശേരി എൻ. എസ്സ്.എസ്സ്. ഹിന്ദുകോളേജ്. ആലപ്പുഴ എസ്.ഡി. കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മലയാളി ദിനപ്പത്രത്തിൽ ഒരു പത്രപ്രവർത്തകനായി ജീവിതമാരംഭിച്ചു. പ്രൈമറി-അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കുവേണ്ടി എന്ന ബാനറിൽ ബാലാരാമം എന്നൊരു മാസിക പ്രസിദ്ധീകരിച്ചു. ഇരുപത്തിമൂന്നിലധികം ബാലസാഹിത്യ കൃതികൾ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യഃ (ലേറ്റ്) രമണി നായർ, മക്കൾഃ ഡോ.പ്രേംകുമാർ, ഡോ. ശ്രീകുമാർ, ശ്യാംകുമാർ, ലക്ഷ്മി. വിലാസംഃ കാവാലം ഹൗസ്, തമലം, പൂജപ്പുര, തിരുവനന്തപുരം.