Sep 25 20:05:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബാലകൃഷ്‌ണൻ മാങ്ങാട്‌

ബാലകൃഷ്‌ണൻ മാങ്ങാട്‌

1946 ൽ കാസർകോട്‌ ജില്ലയിൽ ജനിച്ചു. അച്‌ഛൻ വി.കൃഷ്‌ണൻനായർ. അമ്മ പാർവ്വതി അമ്മ. ധനശാസ്ര്തത്തിൽ എം.എ. ബിരുദം നേടിയശേഷം പത്രപ്രവർത്തകനായി. പോര്‌, നിലവിളിയുടെ മാറ്റൊലി, നിങ്ങൾ അറിയുന്നതിന്‌, നിഴൽരൂപങ്ങൾ, ചോയിച്ചൻ ഹാജർ (നോവലുകൾ), സമവൃത്തങ്ങൾ, ദൂരക്കാഴ്‌ച (കഥകൾ) എന്നിവ പ്രധാന കൃതികൾ. ‘ചാമരം’ സിനിമയ്‌ക്കു കഥയും ‘സമ്മോഹനം’ സിനിമയ്‌ക്കും കാഴ്‌ചകൾ, ഉച്ചവെയിൽ ടി.വി. സീരിയലുകൾക്കും തിരക്കഥയും എഴുതി. സമ്മോഹനം ഇന്ത്യൻ പനോരമയിലും 13 അന്താരാഷ്‌ട്ര ചലച്ചിത്രോത്സവങ്ങളിലും പ്രവേശനം നേടി. എഡിൻബർഗ്‌ ചലച്ചിത്രോത്സവത്തിൽ ‘ബെസ്‌റ്റ്‌ ഓഫ്‌ ദി ഫെസ്‌റ്റിവൽ’ അവാർഡും ജപ്പാനിലെ ഫുകോകോ ചലച്ചിത്രോത്സവത്തിൽ ജൂറിയുടെ സ്‌പെഷ്യൽ മെൻഷൻ അവാർഡും ലഭിച്ചു.

‘തെയ്യത്തിന്റെ വിരൽതുമ്പിൽ’ എന്ന കഥയ്‌ക്ക്‌ 1989 ൽ മുവാറ്റുപുഴ കഥാസമിതി അവാർഡും ‘പോര്‌’ എന്ന നോവലിന്‌ 1990-ൽ എസ്‌.കെ.പൊറ്റെക്കാട്ട്‌ അവാർഡും പത്രപ്രവർത്തനത്തിന്‌ 1992-ൽ വൈസ്‌മെൻ ഇന്റർനാഷനൽ ദക്ഷിണേന്ത്യാ അവാർഡും ലഭിച്ചു. മഹാകവി ഗോവിന്ദപൈ സ്‌മാരക സർക്കാർ കമ്മിറ്റി അംഗമായും കാസർകോട്‌ സാഹിത്യ പരിഷത്ത്‌ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്‌.

വിലാസംഃ

5&1 ഡി ചന്ദ്രികാ അപ്പാർട്ട്‌മെന്റ്‌സ്‌

അശോകാ അവന്യൂ

ഫിലിം ഡയറക്‌ടേഴ്‌സ്‌ കോളനി

കോടമ്പാക്കം

ചെന്നൈ-24.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited