Sep 21 01:56:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌.കെ. മാരാർ

എസ്‌.കെ. മാരാർ

1930 സെപ്‌റ്റംബർ 13-ന്‌ ചേർത്തല താലൂക്കിലെ എരമല്ലൂരിൽ ജനിച്ചു. അച്‌ഛൻഃ തൊട്ടയിൽ ശങ്കരമാരാർ. അമ്മഃ ശ്രീപാർവ്വതിഅമ്മ. പ്രാഥമികവിദ്യാഭ്യാസം എരമല്ലൂർ എൻ.എസ്‌.എസ്‌.സ്‌കൂളിൽ. പിന്നീട്‌ സ്വാശ്രയവിദ്യാഭ്യാസം. ബാല്യം മുതൽ യൗവനത്തിന്റെ നല്ല ഭാഗംവരെ പാരമ്പര്യമനുസരിച്ചുളള ക്ഷേത്രോപജീവനമായിരുന്നു. പ്രധാനമായും പെരുമ്പളം ക്ഷേത്രമായിരുന്നു ആസ്‌ഥാനം. പെരുമ്പളത്തെ കലാസംഘടനകളിലും വായനശാലകളിലുമുളള പ്രവർത്തനങ്ങളിലും നാടകാഭിനയത്തിലുംകൂടിയാണ്‌ സാംസ്‌കാരികരംഗത്തേക്കു വന്നത്‌. മൂന്നു ദശാബ്‌ദത്തിലധികം ഉയർന്ന പരീക്ഷകൾക്ക്‌ ഹിന്ദിയും മലയാളവും പഠിപ്പിച്ചിരുന്നു. കവിത, ഉപന്യാസം, ഹിന്ദിയിൽനിന്നുളള വിവർത്തനം തുടങ്ങിയവയിലൂടെയാണ്‌ സാഹിത്യത്തിലേക്കു കടന്നത്‌. ‘കേരളദ്ധ്വനി’നടത്തിയ കഥാമത്സരത്തിൽ സമ്മാനം ലഭിച്ചതോടെ കഥയെഴുത്തും നോവലെഴുത്തുമായി മുഖ്യപ്രവർത്തനം. അനുയാത്ര, അഞ്ഞ്‌ജനശില, പെരുംതൃക്കോവിൽ, ശരപ്പൊളിമാല, ശ്രീവാഴുംകോവിൽ എന്നീ പ്രസിദ്ധ നോവലുകൾ ഉൾപ്പെടെ പതിനെട്ടോളം നോവലുകളും നാലു കഥാസമാഹാരങ്ങളും മൂന്നു നാടകങ്ങളും ഒരു കവിതാസമാഹാരവും തൂലികാനാമങ്ങളിൽ സാഹിത്യ, സാമൂഹ്യ വിമർശനം നടത്തിയിരുന്നു. പല സാഹിത്യസംഘടനകളിലും സാരഥ്യം വഹിച്ചിട്ടുണ്ട്‌. സാഹിത്യപ്രവർത്തക സഹകരണസംഘം ഡയറക്‌ടർ ബോർഡിലും എക്‌സിക്യൂട്ടീവിലും അംഗമായിരുന്നു.

ഭാര്യഃ പി. ജഗദമ്മ. മക്കൾഃ മിനി, ശ്രീരഞ്ഞ്‌ജൻ, ജയൻ.

വിലാസംഃ

പാഞ്ചജന്യം

പെരുമ്പാവൂർ - 683 542


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited