|
|
കെ.പി. നാരായണപിഷാരോടി
കെ.പി. നാരായണപിഷാരോടി
സംസ്കൃത പണ്ഡിതൻ, പ്രൊഫസർ, കലാഗവേഷകൻ, സാഹിത്യകാരൻ. 1909 ആഗസ്റ്റ് 23ന് പട്ടാമ്പിക്കടുത്തുള്ള പഴനെല്ലിപ്പുറത്തു ജനിച്ചു. പിതാവ് പുതുശ്ശേരിമന പശുപതി ഓതിയ്ക്കൻ നമ്പൂതിരി. മാതാവ് കൊടിക്കുന്നത്തു പിഷാരത്ത് നാരായണിക്കുട്ടി പിഷാരസ്യാർ. 1948ൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജിൽ മലയാളം അധ്യാപകനായി. റിട്ടയർമെന്റിനു ശേഷം യുജിസി പ്രൊഫസറായും പിന്നീട് കോഴിക്കോട് സർവ്വകലാശാല സ്കൂൾ ഓഫ് ഡ്രാമയിൽ വിസിറ്റിങ്ങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചു.
|
|
|