Sep 21 21:39:01 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കവിയൂർ മുരളി

കവിയൂർ മുരളി

കവിയൂരിൽ ജനിച്ചു.

കവിയൂർ എൻ.എസ്‌.എസ്‌. ഇംഗ്ലീഷ്‌ ഹൈസ്‌കൂൾ, തിരുവനന്തപുരം ഇന്റർമീഡിയറ്റ്‌ കോളജ്‌, തിരുവല്ലാ മാർത്തോമ്മാ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1953-ൽ അവിഭക്‌ത കമ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ ഫുൾ മെമ്പർ-ഫുൾടൈം പ്രവർത്തകൻ. 1954-ൽ സ്‌റ്റേറ്റ്‌ ട്രാൻസ്‌പോർട്ട്‌ തൊഴിലാളികൾക്ക്‌ ട്രേഡ്‌ യൂണിയൻ അവകാശം നേടിയെടുക്കുവാനുളള സമരത്തിൽ സജീവമായി പങ്കെടുത്തു. ഭീകരമായ പോലീസ്‌ മർദ്ദനം, അറസ്‌റ്റ്‌, തടവ്‌ എന്നിവയ്‌ക്ക്‌ വിധേയനായി. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട്‌ മരാമത്തു വകുപ്പിൽ ക്ലർക്കായി; സൂപ്രണ്ടായി വിരമിച്ചു. ഭാരതീയ ദലിത്‌ സാഹിത്യ അക്കാഡമിയുടെ (ഡൽഹി)ഫെലോഷിപ്‌ ലഭിച്ചിട്ടുണ്ട്‌. വയൽച്ചുളളികൾ, ദർശനം, ദലിതർക്കെഴുതിയ സുവിശേഷം, പൂറനാനൂറ്‌ ഒരു പഠനം എന്നിവയാണ്‌ പ്രധാന കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited