Sep 26 18:24:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. സ്വരാജ്‌

എം. സ്വരാജ്‌

പി.എൻ.മുരളീധരൻ നായരുടെയും, സുമാംഗി അമ്മയുടെയും മകനായി 1979 മെയ്‌ 27ന്‌ കിഴക്കൻ ഏറനാട്ടിലെ മലയോര ഗ്രാമമായ പാതാറിൽ ജനിച്ചു. ഗവ. എൽ.പി.സ്‌കൂൾ പൂളപ്പാടം, എ.യു.പി.സ്‌കൂൾ ഞെട്ടിക്കുളം, ക്രസന്റ്‌ ഹൈസ്‌കൂൾ അടയ്‌ക്കാറുണ്ട്‌, ശ്രീ.വിവേകാനന്ദ ഹയർ സെക്കണ്ടറി സ്‌കൂൾ പാലേമാട്‌ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ചുങ്കത്തറ മാർതോമ കോളേജിൽ നിന്നും പ്രീ-ഡിഗ്രിയും, ധനതത്വശാസ്‌ത്രത്തിൽ ബി.എ.യും പൂർത്തിയാക്കി. അണ്ണാമല യൂണിവേഴ്‌സിറ്റിയിൽ നിന്നും സോഷ്യാളജിയിൽ എം.എയും, തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും എൽ.എൽ.ബിയും കരസ്‌ഥമാക്കി.

‘പിതൃശൂന്യംഃ സഭ്യവും’ എന്ന മാധ്യമ വിമർശനവും, കെ.ഐ. ഷെബീറുമൊന്നിച്ച്‌ ‘വേനൽപ്പക്ഷി’ എന്ന കവിത സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സരിതയാണ്‌ ഭാര്യ. സ്വപ്‌ന സഹോദരിയും.

വിലാസം ഃ സുമ നിവാസ്‌, ഉപ്പട പി.ഒ, മലപ്പുറം ജില്ല, പിൻ-679 354.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited