നളിനി ശ്രീധരൻ
1943 ചെറുവത്തൂരിൽ (കാസർഗോഡ് ജില്ല) ജനിച്ചു. അച്ഛൻ ഃ ശാസ്ത്രീയസംഗീതത്തിൽ വളരെ പേരുകേട്ട ശ്രീ.സി.യു.കെ. നമ്പ്യാർ, അമ്മ ഃ കെ.ജാനകിയമ്മ. നീലേശ്വരം രാജാസ് ഹൈസ്കൂളിൽ വിദ്യാഭ്യാസം. പത്രമാസികകളിൽ പാചകക്കുറിപ്പുകൾ, കവിതകൾ, മുത്തശ്ശിക്കഥകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠിക്കുന്ന കാലത്ത് കവിതയ്ക്ക് സമ്മാനങ്ങൾ ലഭചിച്ചിട്ടുണ്ട്. മറ്റു പാചകകൃതികൾ ഃ ഗൃഹലക്ഷമി, പാചകവേദി, പാചകരംഗം.
ഭർത്താവ് ഃ പത്രപ്രവർത്തകൻ, എഴുത്തുകാരൻ, കേരളസാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രശസ്തനായ സി.പി. ശ്രീധരൻ (1996-ൽ അന്തരിച്ചു)
മൂന്നു മക്കൾ, വിലാസംഃ ‘പാർവ്വതി’, വിവേകാനന്ദ നഗർ, എളമക്കര, കൊച്ചി - 26.