Sep 20 11:12:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അമൃതാ പ്രീതം

അമൃതാ പ്രീതം

കവി, നോവലിസ്‌റ്റ്‌, ചെറുകഥാകൃത്ത്‌ എന്നീ നിലകളിൽ പ്രശസ്‌ത. 1919 ആഗസ്‌റ്റ്‌ 19നു ജനിച്ചു. പ്രശസ്‌ത കവി കത്താർസിംഗാണ്‌ പിതാവ്‌. ബാല്യത്തിൽ അമ്മ മരിച്ചു. പതിനൊന്നാം വയസ്സിൽ ആദ്യകവിത പ്രസിദ്ധപ്പെടുത്തി. എഫ്‌.എ. പഠനം പൂർത്തിയാക്കിയില്ല. 17-​‍ാം വയസ്സിൽ ആദ്യപുസ്‌തകം പുറത്തുവന്നു. നൂറിലധികം കൃതികൾ രചിച്ചു. മിക്ക കൃതികളും 34 ലേറെ ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്‌തിട്ടുണ്ട്‌. ഡോ. ദേവ്‌, പിഞ്ചർ, ദില്ലി കി ഗലിയാം, ഏരിയൽ, കാഗസ്‌ തെ കാൻവാസ്‌, സുനെ ഹരെ, നാഗമണി തേരഗ്‌ വാം സൂരജ്‌, പാഞ്ച്‌ ബറസ്‌ ലംബീ സഡക്‌, റസീദി ടിക്കറ്റ്‌, ഗുലിയാനാ കാ ഏക്‌ ഖത്ത്‌ എന്നിവ പ്രസിദ്ധ കൃതികൾ. 1969 ൽ പത്‌മശ്രീ ലഭിച്ചു. 1980 ൽ ബൾഗേറിയയുടെ ഇന്റർ നാഷണൽ നിക്കോളവപ്‌സാറോവ്‌ അവാർഡ്‌. 1981 ൽ കാഗസ്‌ തേ കാൻവാസ്‌ എന്ന കൃതിക്ക്‌ ജ്‌ഞ്ഞാനപീഠം പുരസ്‌കാരം. ഡൽഹി യൂനിവേഴ്‌സിറ്റിയുടെ ഡി ലിറ്റ്‌ ബിരുദം. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌, സഹസ്രാബ്‌ദി പുരസ്‌കാരം, ദ്വിവാഗീഷ്‌ പുരസ്‌കാരം. രാജ്യസഭയിൽ അംഗമായിരുന്നു. റസീദി ടിക്കറ്റ്‌ (റവന്യൂ സ്‌റ്റാമ്പ്‌) പ്രസിദ്ധമായ ആത്‌മകഥയാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited