Nov 15 17:42:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
വിദ്വാൻ കെ. പ്രകാശം

വിദ്വാൻ കെ. പ്രകാശം

1909 ജൂൺ 22ന്‌ തൃശ്ശൂർ ജില്ലയിൽ കൂനത്ത്‌ പാലാഴിയിൽ ജനിച്ചു. അച്‌ഛൻ കുട്ടാപ്പു, അമ്മ കുഞ്ഞിപ്പാറുവമ്മ. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം വിദ്വാൻ പരീക്ഷ പാസ്സായി. ഗ്രാമീണ കുസുമങ്ങൾ, പ്രേമാഞ്ഞ്‌ജലി, ബാഷ്‌പവർഷം, മിന്നൽപ്പിണരുകൾ, സ്‌മൃതിമണ്ഡലം, ചിതറിയ ചിത്രങ്ങൾ പ്രണയപ്രകർഷം തുടങ്ങിയ കാവ്യസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. തുടർന്ന്‌ ലോകാവലോകം എന്ന കൃതിയും ജീൽവാൽജീൻ (പാവങ്ങളുടെ സംഗ്രഹം) റിപ്‌വാൻ വിങ്കിൾ, ഡേവിഡ്‌ കോർപ്പർഫീൽഡ്‌, ഷേയ്‌ക്‌സ്‌പിയർ കഥകൾ എന്നീ വിവർത്തന കൃതികളും പ്രസിദ്ധീകരിച്ചു. എങ്കിലും അദ്ദേഹം ഏറെ യശസ്സാർജ്ജിച്ചത്‌ വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവർത്തകൻ എന്ന നിലയ്‌ക്കാണ്‌. 400 പേജു വീതമുള്ള നാല്‌പത്‌ വോള്യങ്ങളിൽ, മൊത്തം പതിനാറായിരം പുറങ്ങളിൽ ഒരു ബൃഹത്‌ഗ്രന്ഥം. മൂന്നുവർഷം കൊണ്ടാണ്‌ അദ്ദേഹം വ്യാസമഹാഭാരതം തർജ്ജമ ചെയ്‌തത്‌. 1976 ഓഗസ്‌റ്റ്‌ 30ന്‌ വിദ്വാൻ കെ.പ്രകാശം ചരമമടഞ്ഞു. ഭാര്യഃ ദേവകിയമ്മ.

മക്കൾഃ കെ.പി.പാർവ്വതി, കെ.പി. രവീന്ദ്രൻ, കെ.പി. ബാലചന്ദ്രൻ, കെ.പി. വിജയൻ, കെ.പി. രത്‌നം, കെ.പി. സത്യഭാമ (ജീവിച്ചിരിപ്പില്ല), കെ.പി. വേണുഗോപാൽ, കെ.പി. ചന്ദ്രലേഖ, കെ.പി സൂര്യകാന്തി, കെ.പി. മീനാകുമാരി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited