Nov 14 16:30:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ആർ.കെ. നാരായണൻ

ആർ.കെ. നാരായണൻ

ഇന്തോ-ആംഗ്ലിയൻ എഴുത്തുകാരിൽ പ്രമുഖനായ രാസിപുരം കൃഷ്‌ണസ്വാമി അയ്യർ നാരായണൻ (ആർ.കെ.നാരായണൻ) 1906 ഒക്‌ടോബർ 10-ന്‌ ചെന്നൈയിൽ ജനിച്ചു. 1935-ൽ പ്രസിദ്ധീകരിച്ച ‘സ്വാമി ആൻഡ്‌ ഹിസ്‌ ഫ്രണ്ട്‌സ്‌’ ആണ്‌ ആദ്യനോവൽ. സാങ്കല്‌പികഗ്രാമമായ ‘മാൽഗുഡി’യയും അവിടത്തെ ജനങ്ങളെയും പശ്ചാത്തലമാക്കി പതിന്നാല്‌ നോവലുകളും നിരവധി ചെറുകഥകളും രചിച്ചിട്ടുണ്ട്‌. ‘ദി ഡാർക്ക്‌ റൂം’, ദി ഗൈഡ്‌, ദി ബാച്ചിലർ ഓഫ്‌ ആർട്‌സ‘​‍്‌, ’ദി മാൻ ഈറ്റർ ഓഫ്‌ മാൽഗുഡി‘ തുടങ്ങിയവയാണ്‌ പ്രശസ്‌തങ്ങളായ നോവലുകൾ.. നോവൽ, ചെറുകഥ, സ്‌മരണ, യാത്രാവിവരണം, ഇതിഹാസ-പുരാണകഥകളുടെ പുനരാഖ്യാനം എന്നീ വിഭാഗങ്ങളിലായി ഇരുപത്തഞ്ചിലധികം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ’ദിഗൈഡി‘ന്‌ 1960-ലെ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 1989-ൽ രാജ്യസഭയിലേക്ക്‌ നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള ആർ.കെ. നാരായണനെ രാഷ്‌ട്രം പത്മവിഭൂഷൺ (2000) ബഹുമതികൾ നല്‌കി ആദരിച്ചിട്ടുണ്ട്‌. 2001 മെയ്‌ 13-ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited