Sep 19 04:25:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രവീന്ദ്രനാഥ ടാഗോർ

രവീന്ദ്രനാഥ ടാഗോർ

1861 മെയ്‌ 7-ന്‌ കൽക്കത്തയിലെ ‘ജൊറാഷങ്കോ’ എന്ന പുരാതന ബ്രാഹ്‌മണ കുടുംബത്തിൽ ജനിച്ചു. പിതാവ്‌ നവോത്ഥാനനായകനായിരുന്ന ദേവേന്ദ്രനാഥ ടാഗോർ. മാതാവ്‌ ശാരദാദേവി. എട്ടാം വയസ്സിൽതന്നെ കവിതയെഴുതിത്തുടങ്ങി. കുറച്ചുകാലം മാത്രം സ്‌കൂളിൽ പഠിച്ചതാണ്‌ ഔപചാരികവിദ്യാഭ്യാസം. 1878-ൽ ഉന്നത വിദ്യാഭ്യാസത്തിന്‌ ഇംഗ്ലണ്ടിലേക്കയയ്‌ക്കപ്പെട്ടുവെങ്കിലും ഒരു പഠനവും നടത്താതെ ഒന്നരക്കൊല്ലത്തിനു ശേഷം തിരികെ വന്നു. 1883-ൽ മൃണാളിനീദേവിയെ വിവാഹം ചെയ്‌തു. (അഞ്ച്‌ മക്കളുണ്ടായി; 1902-ൽ മൃണാളിനീദേവി മരിച്ചു) ആദ്യ കൃതി 1878ൽ പ്രസിദ്ധീകൃതമായ കവി വാഹിനി. തുടർന്ന്‌ കവിത, ഗാനം, ചെറുകഥ, നോവൽ, ആത്മകഥ, ചരിത്രം, നാടകം, പ്രബന്ധം എന്നീ വിഭാഗങ്ങളിലായി 150-ൽ പരം കൃതികൾ രചിച്ചു. 1910-ൽ പ്രസിദ്ധപ്പെടുത്തിയ ഗീതാജ്ഞലി 1913-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി. 1941 ആഗസ്‌റ്റ്‌ 8-​‍ാം തിയതി അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited