Sep 22 17:32:20 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ.എസ്‌. നമ്പൂതിരി

കെ.എസ്‌. നമ്പൂതിരി

കുറിച്ചിത്താനത്ത്‌ കാഞ്ഞിരക്കാട്‌ കിഴക്കേടത്തുമനയിൽ കൃഷ്‌ണൻ നമ്പൂതിരിയുടെയും ആര്യാദേവിയുടെയും പുത്രനായി 1937 നവംബർ 6ന്‌ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം മാവേലിക്കര നൂറനാട്‌ ഹൈസ്‌കൂളിൽ അധ്യാപകനായി. തുടർന്ന്‌ വടകര, കുറിച്ചിത്താനം, ഫാക്‌ട്‌ എന്നിവിടങ്ങളിലും ജോലി നോക്കി. 1991-ൽ അധ്യാപകജീവിതത്തിൽ നിന്നും വിരമിച്ചു. 1970-ൽ വിക്രമൻനായർ ട്രോഫി നാടകമത്സരത്തിൽ മികച്ച നാടകമായി തരിഞ്ഞെടുക്കപ്പെട്ട ‘സമസ്യ’യാണ്‌ ആദ്യനാടകം. 1975-ലെ നാടകകൃതിക്കുള്ള സാഹിത്യ അവാർഡിനും ഈ കൃതി അർഹമായി. 2002-ലെ സംഗീത നാടക അക്കാദമി അവാർഡും ശക്തി അവാർഡും ലഭിച്ച ‘പതനം’, ഒട്ടേറെ പുരസ്‌ക്കാരങ്ങൾക്കർഹമായ സമാവർത്തനം, സഞ്ചാരി, സമന്വയം തുടങ്ങി പതിനൊന്നോളം നാടകങ്ങൾ രചിച്ചു. ശിവൻ സംവിധാനം ചെയ്‌ത ‘യാഗം’ എന്ന ദേശീയ അവാർഡു നേടിയ ചലച്ചിത്രത്തിന്റെ തിരക്കഥയും കെ.എസ്‌.നമ്പൂതിരിയുടേതായിരുന്നു. 2008 ആഗസ്‌റ്റ്‌ 27ന്‌ അന്തരിച്ചു. ഭാര്യ ഃ സരസ്വതി അനന്തർജ്ജനം. മക്കൾ ഃ കൃഷ്‌ണൻ, വിപിൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited