Nov 18 05:43:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോൺസൺ ഐരൂർ

ജോൺസൺ ഐരൂർ

1946 ഡിസംബർ 4-​‍ാം തീയതി കൊല്ലം ജില്ലയിലെ ചെറുവക്കലിൽ ജനിച്ചു. പിതാവ്‌ഃ വാളകം മരങ്ങാട്ടുകോണത്ത്‌ ഐരൂർ വീട്ടിൽ പാസ്‌റ്റർ ജെ. വർഗ്ഗീസ്‌. മാതാവ്‌ഃ ചെറുവക്കൽ പണയിൽ വീട്ടിൽ റാഹേലമ്മ.

കറന്റ്‌ ബുക്‌സിൽ സെയിൽസ്‌മാനായും ബ്രാഞ്ച്‌ മാനേജരായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കമ്പി-തപാൽ വകുപ്പിൽ ആർ.എം.എസ്‌.ക്ലാസ്‌-3 യൂണിയൻ സെക്രട്ടറിയും സംസ്‌ഥാന വൈസ്‌ പ്രസിഡണ്ടും ആയിരുന്നു. അടിയന്തിരാവസ്‌ഥക്കാലത്ത്‌ സർവ്വീസിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. മിശ്രവിവാഹ സംഘം, കേരളയുക്‌തിവാദി സംഘം എന്നീ സംഘടനകളിൽ യഥാക്രമം സംസ്‌ഥാന പ്രസിഡണ്ട്‌, വൈസ്‌ പ്രസിഡണ്ട്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കേരള ശാസ്‌ത്രസാഹിത്യപരിഷത്ത്‌, യുവകലാസാഹിതി എന്നിവയുടെ സക്രിയ പ്രവർത്തകനായിരുന്നു. പ്രശസ്‌ത മനഃശാസ്‌ത്രജ്ഞനും യുക്തിവാദിയുമായിരുന്ന പ്രൊഫഃ എ.ടി. കോവൂരിന്റെ കൂടെ ദിവ്യത്ഭുത അനാവരണ പരിപാടിയുമായി ഭാരതപര്യടനം നടത്തി. ശ്രീ. ആർ.കെ. മലയത്തുമായി ചേർന്ന്‌ ‘മെന്റാരമ’ എന്ന പേരിൽ സ്‌റ്റേജ്‌ ഹിപ്‌നോട്ടിക്‌ പ്രകടനങ്ങൾ കേരളത്തിലുടനീളം നടത്തിയിട്ടുണ്ട്‌. രണ്ടുദശകങ്ങളായി, ക്ലിനിക്കൽ ‘ ഫോറൻസിക്‌ ഹിപ്‌നോളജിയിൽ നടത്തിയ സേവനങ്ങളെ മാനിച്ച്‌, ശ്രീലങ്കൻ സർക്കാർ അംഗീകൃത ഡീമ്‌ഡ്‌ യൂണിവേഴ്‌സിറ്റിയായ ഽ​‍ൗ​‍്വ​‍്യശറ്റഽ ൽനിന്ന്‌ ’ഡോക്‌ടർ ഓഫ്‌ സയൻസ്‌‘ ബിരുദ ബഹുമതിയും ഫെല്ലോഷിപ്പും ലഭിക്കുകയുണ്ടായി. ഇപ്പോൾ പ്രസ്‌തുത യൂണിവേഴ്‌സിറ്റിയുടെ ’ക്ലിനിക്കൽ ഹിപ്‌നോസിസ്‌ ഡോക്‌ടറേറ്റ്‌ പ്രോഗ്രാമി‘ന്റെ അക്രെഡിറ്റഡ്‌ പ്രൊഫസറും പരീക്ഷകനുമാണ്‌. . ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ധാരാളം എഴുതിയിരുന്നു. പ്രധാന കൃതികൾഃ ഭക്തിയും കാമവും, ഹിപ്‌നോട്ടിസം ഒരു പഠനം, അനുസരണക്കേടിന്റെ സുവിശേഷം, പ്രതീകങ്ങൾ മനഃശാസ്‌ത്ര ദൃഷ്‌ടിയിൽ, യുക്തിചിന്ത (വിവർത്തനം)

ഭാര്യഃ കോമളം. മക്കൾഃ മിസ്സിസ്‌ തനുജയും, നിഖിലും

വിലാസംഃ

ജോൺസൺ ഐരൂർ,

നിലമ്പൂർ- 679 329.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited