Sep 20 14:43:21 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ബി. രാജേഷ്‌

എം.ബി. രാജേഷ്‌

പാലക്കാട്‌ ജില്ലയിലെ കയിലിയാട്ട്‌ മാമ്പറ്റവീട്ടിൽ ബാലകൃഷ്‌ണൻ നായരുടെയും എ.കെ.രമണിയുടെ മകൻ. ജനനം പഞ്ചാപിലെ ജലന്ധറിൽ. കയിലിയാട്ട്‌ കെ.വി.യു.പി.സ്‌കൂൾ, ചളവറ ഹയർ സെക്കന്റി സ്‌കൂൾ, ഒറ്റപ്പാലം എൻ.എസ്‌.എസ്‌. കോളേജ്‌, തിരുവനന്തപുരം ലോ അക്കാദമി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. സാമ്പത്തികശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദവും നിയമബിരുദവും നേടിയിട്ടുണ്ട്‌. സ്‌റ്റുഡന്റ്‌ മാസികയുടെ ചീഫ്‌ എഡിറ്ററും സ്‌റ്റുഡന്റ്‌ സ്‌ട്രഗ്‌ൾ എന്ന ഇംഗ്ലീഷ്‌ മാസികയുടെ എഡിറ്റോറിയൽ ബോർഡ്‌ അംഗവുമായിരുന്നു. ഇപ്പോൾ യുവധാര മാസികയുടെ ചീഫ്‌ എഡിറ്ററാണ്‌. ആനുകാലികങ്ങളിൽ പതിവായി എഴുതാറുണ്ട്‌. ഒറ്റപ്പാലം ബാറിലെ അഭിഭാഷകനായിരുന്നു. ഇപ്പോൾ മുഴുവൻ സമയപൊതുപ്രവർത്തകൻ. ഭാര്യ നിനിത കണിച്ചേരി അദ്ധ്യാപികയാണ്‌. ഒരു മകൾ നിരഞ്ജന.

വിലാസം ഃ എ.കെ.ജി. നഗർ കോളനി, കാടാങ്കോട്‌, ചിറ്റൂർ റോഡ്‌, പാലക്കാട്‌. ഫോൺ 0491 - 2506203, 9446343499.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited