Sep 24 15:19:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സി.കെ.ശിവശങ്കരപ്പണിക്കർ

സി.കെ.ശിവശങ്കരപ്പണിക്കർ

പ്രശസ്‌തനായ നിയമപണ്ഡിതൻ. 1915 സെപ്‌റ്റംബറിൽ കുമരകത്ത്‌ ചെമ്പകശ്ശേരി കുടുംബാംഗമായി ജനിച്ചു. പിതാവ്‌ കൃഷ്‌ണപ്പണിക്കർ, കളവങ്കോടം. തിരുവനന്തപുരം ആർട്‌സ്‌ കോളേജിൽനിന്നും ബിരുദവും തിരുവനന്തപുരം ലോ കോളേജിൽനിന്ന്‌ നിയമബിരുദവും നേടി. 1942 മുതൽ 1995 വരെ നിയമരംഗത്ത്‌ പ്രശസ്‌തമായ നിലയിൽ പ്രവർത്തിച്ചു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അനേകം കേസുകൾ നടത്തി. കേരള ഹൈക്കോടതിയിൽ സീനിയർ അഡ്വക്കേറ്റ്‌, കേരളത്തിന്റെ അഡ്വക്കേറ്റ്‌ ജനറൽ, കേരള ഹൈക്കോർട്ട്‌ അഡ്വക്കേറ്റ്‌സ്‌ അസോസിയേഷന്റെ പ്രസിഡന്റ്‌, സെക്രട്ടറി, നായർ സർവ്വീസ്‌ സൊസൈറ്റിയുടെ പ്രസിഡന്റ്‌ തുടങ്ങി അനേകം സ്‌ഥാനങ്ങൾ അലങ്കരിച്ചു. നിയമരംഗത്ത്‌ ഇപ്പോഴും പഠന ഗവേഷണങ്ങളിൽ മുഴുകിക്കഴിയുന്നു.

ഭാര്യഃ ലക്ഷ്‌മിക്കുട്ടിയമ്മ

മക്കൾഃ കെ.എസ്‌. ഗോപാലകൃഷ്‌ണൻ, ജസ്‌റ്റിസ്‌ കെ.എസ്‌. രാധാകൃഷ്‌ണൻ, കെ.എസ്‌.ബാലകൃഷ്‌ണൻ, കെ.എസ്‌. ബാലചന്ദ്രൻ, കെ.എസ്‌.ശ്രീരേഖ.

വിലാസംഃ

സി.കെ.ശിവശങ്കരപ്പണിക്കർ

കൃഷ്‌ണവിഹാർ

കീഴില്ലം പി.ഒ.

എറണാകുളം ജില്ല.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited