Nov 16 04:15:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ.എൻ. ബാബു

ഡോ.എൻ. ബാബു

ഒരു വിദ്യാഭ്യാസ-മനഃശാസ്‌ത്ര-തത്ത്വചിന്തകൻ എന്ന നിലയിൽ അറിയപ്പെടുന്നു. 1947 മേയ്‌ 29-ന്‌ കൊല്ലം ജില്ലയിൽ നെടുങ്ങോലത്തു ജനിച്ചു. പിതാവ്‌ പി. നാരായണൻ. മാതാവ്‌. പി. നാരായണി. നെടുങ്ങോലം ഗവ. യു.പി. സ്‌കൂൾ, പരവൂർ കോട്ടപ്പുറം ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കൊല്ലം എസ്‌.എൻ. കോളജിൽ നിന്നും ഒന്നാംസ്‌ഥാനം കരസ്ഥമാക്കിക്കൊണ്ടു ഊർജതന്ത്രത്തിൽ അടിസ്‌ഥാന ബിരുദവും തിരുവനന്തപുരം ഗവ. ട്രെയിനിംഗ്‌ കോളജിൽ നിന്ന്‌ ബി.എഡ്‌. ബിരുദവും നേടി. തുടർന്നു കേരള സർവകലാശാലയിൽ നിന്ന്‌ തത്ത്വശാസ്‌ത്രം, രാഷ്‌ട്രമീമാംസ, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ മാസ്‌റ്റർ ബിരുദങ്ങളും വിദ്യാഭ്യാസ മനഃശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റും കരസ്ഥമാക്കി.

ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുളള ഡോ. ബാബു നിരവധി ഗവേഷണ പ്രബന്ധങ്ങളും ധാരാളം ലേഖനങ്ങളും കുറെ പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സർവവിജ്‌ഞ്ഞാനകോശം, ജീവചരിത്രവിജ്‌ഞ്ഞാനകോശം, ഭാരതവിജ്ഞാനകോശം, അഖില വിജ്ഞാനകോശം, കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന കൈരളി. ദേശീയ ഇംഗ്ലീഷ്‌ ദിനപത്രമായ ദി ഹിന്ദു എന്നിവയിൽ എഴുതിയിട്ടുളള ലേഖനങ്ങൾ പ്രത്യേകം ശ്രദ്ധേയങ്ങളാണ്‌. ഇപ്പോൾ കേരള ഗവൺമെന്റിന്റെ സർവവിജ്ഞാനകോശ ഇൻസ്‌റ്റിറ്റ്യൂട്ടിൽ വിദ്യാഭ്യാസ-മനഃശാസ്‌ത്ര-തത്ത്വചിന്താ വിഭാഗത്തിന്റെ മേധാവിയായി സേവനം അനുഷ്‌ഠിച്ചു വരുന്നു. മഹാത്മാ ഗാന്ധി സർവകലാശാലയിൽ ഗസ്‌റ്റ്‌ പ്രൊഫസർ, പരീക്ഷാബോർഡ്‌ അംഗം എന്നീ നിലകളിൽ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌.

ഭാര്യഃ മിനി. മകൻഃ കൃഷ്‌ണകാന്ത്‌. മകൾഃ കൃഷ്‌ണപ്രിയ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited