|
|
എ. അരവിന്ദൻ
എ. അരവിന്ദൻ
1939-ൽ കോട്ടയത്ത് ജനിച്ചു. പ്രശസ്ത ഗാനരചയിതാവ് അഭയദേവിന്റെ പുത്രൻ. അമ്മ ഃ പാറുക്കുട്ടി അമ്മ. കോളേജ് വിദ്യാഭ്യാസത്തിനുശേഷം മാസ് കമ്മ്യൂണിക്കേഷൻസിൽ ഇൻസർവീസ് ട്രെയിനിങ്ങ് പൂർത്തിയാക്കി. ജേർണലിസത്തിൽ ഡിപ്ലോമയും. പത്രപ്രവർത്തകനായി തുടക്കം. കേരളഭൂഷണം, ദീനബന്ധു, കേരളദ്ധ്വനി പത്രങ്ങളിലും Weekly Kerala എന്ന ഇംഗ്ലീഷ് പ്രസിദ്ധീകരണത്തിലും പ്രവർത്തിച്ചിട്ടുണ്ട്. റബ്ബർബോർഡിന്റെ പബ്ലിക് റിലേഷൻസ് വിഭാഗത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. റബ്ബർ എന്ന മാസികയുൾപ്പെടെ ബോർഡിന്റെ ഇംഗ്ലീഷ്-മലയാളം പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. ഡപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. 1994 മുതൽ ഹിന്ദു ബിസിനസ് ലൈൻ-ന്റെ കോട്ടയത്തെ കറസ്പോണ്ടന്റാണ്. ഡോ. ജോൺ മത്തായി (ജീവചരിത്രം) എന്ന കൃതി പ്രസിദ്ധപ്പെടുത്തി. ഭാര്യ ഃ കമലം. അമ്പിളിക്കുട്ടൻ, ജയദേവൻ, ജ്യോതി, വിനോദ്ചന്ദ്രൻ എന്നിവരാണ് മക്കൾ.
|
|
|