Sep 22 09:42:03 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ജോർജ്‌ ഇരുമ്പയം

ഡോ. ജോർജ്‌ ഇരുമ്പയം

1938 ഡിസംബർ 19ന്‌ വൈക്കത്തിനടുത്ത്‌ ഇരുമ്പയത്ത്‌ ജനിച്ചു. പിതാവ്‌ ഃ പൂവത്തുങ്കൽ വർക്കി, മാതാവ്‌ ഃ അന്നമ്മ, കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ മലയാളത്തിലും ഇംഗ്ലീഷിലും മധുര യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ഗാന്ധിയൻ ചിന്തയിലും എം.എ. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്‌ടറേറ്റ്‌. 1963 മുതൽ കോളജ്‌ അദ്ധ്യാപകൻ, കോഴിക്കോട്‌ - തലശ്ശേരി ഗവ. കോളജുകളിൽ മലയാളം പ്രൊഫസറായിരുന്നു. നിരൂപണം, കവിത, യാത്രാവിവരണം, ലേഖനവിഭാഗങ്ങളിൽ അനേകം ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തി. ആദ്യകാല മലയാള നോവൽ, ഉറൂബ്‌ വ്യക്തിയും സാഹിത്യകാരനും, നോവൽ സി.വി. മുതൽ ബഷീർവരെ, മലയാള നോവൽ 19-​‍ാം നൂറ്റാണ്ടിൽ തുടങ്ങിയവ പ്രശസ്‌ത കൃതികളാണ്‌. ഗാന്ധിജിയുടെ ആത്മകഥ, ഷെർലക്‌ഹോംസ്‌ കഥകൾ എന്നീ വിവർത്തനങ്ങളും മുപ്പതു കവിതകൾ, കാനായിലെ വീഞ്ഞ്‌, നല്‌കുക ദുഃഖം വീണ്ടും എന്നി കവിതാസമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.

ഭാര്യ ; പ്രൊഫ. തെരേസ വളവി, മക്കൾ ഃ ജയ്‌സൺ, ജീസസ്‌, സിന്ധു. വിലാസംഃപൂവത്തുങ്കൽ, ഇടപ്പള്ളി, കൊച്ചി - 682 024. ഫോൺ ഃ 0484 - 2346188, 3243482.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited