Sep 20 08:03:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ. മൂസക്കുട്ടി

എൻ. മൂസക്കുട്ടി

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ അയിരൂരിൽ ജനനം. വെളിയങ്കോട്‌ ഗവ. ഹൈസ്‌കൂൾ, കോഴിക്കോട്‌ ഫാറൂഖ്‌ കോളജ്‌ തൃശൂർ, ശ്രീകേരളവർമ്മ കോളജ്‌, തൃശൂർ സെന്റ്‌ തോമസ്‌ കോളജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ.ബിരുദം. എക്‌സ്‌പ്രസ്‌ ദിനപത്രത്തിൽ സബ്‌ എഡിറ്ററായിരുന്നു. ഇപ്പോൾ മുഴുവൻ സമയവും വിവർത്തനത്തിലും ഗ്രന്ഥരചനയിലും ഏർപ്പെട്ടിരിക്കുന്നു. വെജ്ഞാനികം, വിവർത്തനം, ബാലസാഹിത്യം, പുനരാഖ്യാനം, വിദ്യാഭ്യാസപരമായ കൃതികൾ എന്നീ വിഭാഗങ്ങളിലായി എൺപതിലധികം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു.

തൃശൂർ വായനക്കാരുടെ കൂട്ടായ്‌മ പുരസ്‌കാരം (2006) എഴുത്തുകാരുടെ സംഘടനയായ ‘സർഗ്ഗസവര’ത്തിന്റെ പ്രഥമപുരസ്‌കാരം (2008) എന്നിവ ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited