Sep 24 19:56:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. എസ്‌.ഗുപ്‌തൻനായർ

പ്രൊഫ. എസ്‌.ഗുപ്‌തൻനായർ

1919 ആഗസ്‌റ്റ്‌ 22-ന്‌ കൊല്ലം ജില്ലയിലെ ഓച്ചിറയിൽ ജനിച്ചു. കായങ്കുളം ഹൈസ്‌കൂളിലും തിരുവനന്തപുരം ആർട്‌സ്‌ കോളജിലും വിദ്യാഭ്യാസം. മലയാളത്തിൽ ഓണേഴ്‌സ്‌ ബിരുദം. ഗവേഷണം നടത്തിയിട്ടുണ്ട്‌. വിവിധ കോളജുകളിൽ മലയാളവകുപ്പ്‌ അധ്യക്ഷനായും ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിൽ അസിസ്‌റ്റന്റ്‌ ഡയറക്‌ടറായും സേവനം അനുഷ്‌ഠിച്ചു. കലിക്കറ്റ്‌ സർവകലാശാലയിൽ മലയാളവകുപ്പ്‌ അധ്യക്ഷനായിരിക്കെ ജോലിയിൽനിന്ന്‌ വിരമിച്ചു. ഉപന്യാസകാരൻ, വിമർശകൻ, വാഗ്‌മി എന്നീ നിലകളിൽ പ്രശസ്‌തൻ. നടനും സംഗീതജ്‌ഞ്ഞനും. ആധുനിക സാഹിത്യം, ക്രാന്തദർശികൻ, ഇസങ്ങൾക്കപ്പുറം, ടാഗൂർ, തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ, സൃഷ്‌ടിയും സ്രഷ്‌ടാവും, അസ്‌ഥിയുടെ പൂക്കൾ-ചങ്ങമ്പുഴഃകവിയും കവിതയും മുതലായവ പ്രമുഖ കൃതികൾ. കൂടാതെ ആറ്‌ പരിഭാഷകളും. 1983-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, 1996-ൽ കേരള സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം. പുത്തേഴൻ, മഹാകവി ജി. ശങ്കരക്കുറുപ്പ്‌, ലളിതാംബിക അന്തർജനം, ആർ.ശങ്കരനാരായണൻതമ്പി, സി. അച്യുതമേനോൻ എന്നിവരുടെ പേരിലുളള പുരസ്‌കാരങ്ങളും. 1998-ൽ സൃഷ്‌ടിയും സ്രഷ്‌ടാവും എന്ന കൃതിക്ക്‌ വയലാർ അവാർഡ്‌.

ഭാര്യഃ ഭാഗീരഥി അമ്മ.

മക്കൾഃ ലക്ഷ്‌മി, ശശിഭൂഷൺ, സുധ.

വിലാസംഃ

വിശ്വഭാരതി

പേരൂർക്കട

തിരുവനന്തപുരം 695 005


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited