Nov 21 03:48:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തുഷാര ജയിംസ്‌

തുഷാര ജയിംസ്‌

1977-ൽ വൈക്കത്തു ജനിച്ചു. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ എൽ.എൽ.എം. ഒന്നാം റാങ്കോടെ പാസ്സായി. ഇന്ത്യയിലെ ഏറ്റവും മികച്ച അഭിഭാഷക വിദ്യാർത്ഥിനിയായും ഏറ്റവും നല്ല വാഗ്മിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. നിയമവിദ്യാർത്ഥികൾക്കായി നടത്തുന്ന മൂട്ട്‌ കോർട്ട്‌ ( Moot Court) മത്സരങ്ങളിൽ നിരവധി തവണ സമ്മാനാർഹയായി 1997-ൽ പോണ്ടിച്ചേരിയിൽ നടന്ന ദേശീയമൂട്ട്‌ കോർട്ട്‌ മത്സരത്തിൽ ആകെയുള്ള അഞ്ചു വ്യക്തിഗത സമ്മാനങ്ങളും നേടി റെക്കോർഡുസൃഷ്‌ടിച്ചു. വാഷിങ്ങ്‌ടണിലും വിയന്നയിലും നടന്ന അന്താരാഷ്‌ട്ര മൂട്ട്‌ കോർട്ട്‌ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ വാർവിറ്റിലെ ഓപ്പൺസ്‌റ്റഡീസ്‌ വിഭാഗത്തിലും ദുബൈയിൽ എം.ജി.യൂണിവേഴ്‌സിറ്റിയുടെ ഓഫ്‌ കാമ്പസ്‌ സെന്ററിലും പ്രഭാഷണ പരമ്പരകൾ നടത്തിയിട്ടുണ്ട്‌. 2008-ൽ ലീഗൽ എൺവയോൺമെന്റ്‌ ഓഫ്‌ ബിസ്സിനസ്‌ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited