Sep 20 04:14:45 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കലാമണ്ഡലം കൃഷ്‌ണൻ നായർ

കലാമണ്ഡലം കൃഷ്‌ണൻ നായർ

1914 ഏപ്രിലിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിൽ പുതിയേടത്ത്‌ വീട്ടിൽ ജനിച്ചു. പതിമൂന്നാം വയസ്സിൽ ഗുരു ചന്തുപ്പണിക്കരുടെ ശിഷ്യനായി കഥകളി പരിശീലനം. പത്തൊൻപതാം വയസ്സിൽ മഹാകവി വള്ളത്തോളിനൊപ്പം കലാമണ്ഡലത്തിലേക്ക്‌. ഗുരു കുഞ്ചുക്കുറുപ്പ്‌. പട്ടിക്കാംതൊടി രാവുണ്ണിമേനോൻ, കവളപ്പാറ നാരായണൻ നായർ, മാണി മാധവചാക്യാർ എന്നീ പ്രഗല്‌ഭരുടെ വിദഗ്‌ദ്ധശിക്ഷണം. ചൊല്ലിയാട്ടത്തിലും ഇളകിയാട്ടത്തിലും ആംഗികവും സാത്വികവുമായ അഭിനയരീതിയും മനോധർമവും മുദ്രകളുടെ വെടിപ്പും ധ്വന്യാത്മകതയും - പച്ച, കത്തി, കരി, താടി, മിനുക്ക്‌ തുടങ്ങിയ വേഷങ്ങളുടെ പകർന്നാട്ടവും കൃഷ്‌ണൻനായരെ കഥകളിലോകത്തെ സൂര്യതേജസാക്കി. 1970ൽ രാഷ്‌ട്രം പദ്‌മശ്രീ നല്‌കി ആദരിച്ചു. 1990ൽ ദിവംഗതനായി. ഭാര്യ ഃ കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ. മക്കൾ ഃ ശ്രീദേവി രാജൻ, കലാവിജയൻ, കെ. അശോക്‌ കുമാർ, പ്രേംകുമാർ, ശ്രീകുമാർ കെ, ശശികുമാർ, പ്രിയരാജ്‌ കെ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited