Sep 21 04:22:36 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പട്ടം ജി. രാമചന്ദ്രൻ നായർ

പട്ടം ജി. രാമചന്ദ്രൻ നായർ

കലാ സാംസ്‌കാരിക രംഗങ്ങളിൽ സജീവസാന്നിദ്ധ്യം നിലനിർത്തുന്ന വ്യക്തിഗതമൂല്യങ്ങൾക്കുമപ്പുറം സമഷ്‌ടിസിദ്ധങ്ങളായ മാനുഷ്യകമൂല്യങ്ങൾക്ക്‌ ചിന്തുമണ്ഡലത്തിൽ പ്രാമുഖ്യം കൊടുക്കുന്ന പട്ടം ജി. രാമചന്ദ്രൻ നായർ നാല്‌ പതിറ്റാണ്ടിലേറെക്കാലമായി സാഹിത്യരംഗവുമായി ആത്മബന്ധം പുലർത്തുന്നു. ആശാൻ, ഉള്ളൂർ, വള്ളത്തോൾ, ദേശീയപ്രസ്‌ഥാനത്തിൽ, ശൈശവസൗകര്യം, കവിഭാവനയിൽ, പോൾ, മാരാർ, മുണ്ടശ്ശേരി, ‘പട്ടം മുതൽ നായനാർ വരെ’ എന്ന കൃതികൾ മൗലികചിന്തകൾക്ക്‌ ഉത്തമോദാഹരണങ്ങളാണ്‌. (ജീവിചരിത്രം) എന്നീ കൃതികളും ചരിത്രത്തിനും സാഹിത്യത്തിനുമുള്ള പട്ടം രാമചന്ദ്രൻ നായരുടെ വിലപ്പെട്ട സംഭാവനകളാണ്‌. 1939ൽ തിരുവനന്തപുരത്ത്‌ പട്ടത്ത്‌ ജനിച്ചു. എഞ്ചിനീറിംഗ്‌ കോളേജിൽ സിനിയർ ഇൻസ്‌ട്രക്‌ടറായിരുന്നു. പിതാവ്‌ കെ.എം. ഗോവിന്ദപ്പിള്ള, മാതാവ്‌ ജെ. പങ്കജാക്ഷി അമ്മ.

ഭാര്യ ഃ ജി.. ലതികാദേവി (റിട്ട. ഹെഡ്‌മിസ്‌ട്രസ്‌) , മക്കൾ ഃ ആർ. ബിനു ചന്ദ്രൻ, സിന്ധുരാജശേഖരൻ, പേരക്കുട്ടികൾ ; മാളവിക, ആദിത്യചന്ദ്ര


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited