Oct 26 02:05:15 2014 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മിഖേയൽ ഷൊളഖോവ്‌

മിഖേയൽ ഷൊളഖോവ്‌

മിഖേയർ അലക്‌സാൻഡ്രോവിച്ച്‌ ഷൊളഖോവ്‌ 1905 ​‍േമെയ്‌ 24 ന്‌ റഷ്യയിലെ ഡോൺ നദിക്കരയിലുള്ള ക്രൂഷിലിൻ ഗ്രാമത്തിൽ ജനിച്ചു. കോസ്സക്കുകളുടെ അധീനതയിൽ പെട്ട പ്രദേശമായിരുന്നു ഈ ഗ്രാമം. ഇടത്തരം കുടുംബത്തിൽപ്പെട്ട അലക്‌സാണ്ടർ മിഖൈലോവിച്ചായിരന്നു പിതാവ്‌. പ്രാഥമിക വിദ്യാഭ്യാസം മാത്രമെ ഷൊളഖോവിന്‌ ലഭിച്ചിട്ടുള്ളു. പതിനേഴാമത്തെ വയസ്സിൽ സാഹിത്യരചന ആരംഭിച്ചു. ആദ്യം പ്രസിദ്ധീകരിച്ച പുസ്‌തകം Tales of the Don (1926) ആയിരുന്നു. റഷ്യയിൽ ഏറെ വായിക്കപ്പെട്ട അദ്ദേഹത്തിന്റെ നോവൽ Tikhy Don ആയിരുന്നു. സോഷ്യലിസ്‌റ്റ്‌ റിയലിസത്തിന്റെ ഉദാഹരണമായും ഈ നോവൽ നേടി. ഷൊളഖോവിന്റെ സമാഹൃത കൃതികൾ 1970ൽ ഇംഗ്ലീഷിൽ പ്രസിദ്ധീകൃതമായി 1965ൽ അദ്ദേഹത്തിന്‌ സാഹിത്യത്തിനുള്ള നോബൽസമ്മാനം ലഭിച്ചു. 1984 ഫെബ്രുവരി 27ന്‌ ഷൊളഖോവ്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited