മുട്ടത്തു വർക്കി
1917 ഏപ്രിൽ 18-ന് ചങ്ങനാശ്ശേരിക്കടുത്തുളള ചെത്തിപ്പുഴയിൽ ജനിച്ചു. ബി.എ. കഴിഞ്ഞ് അദ്ധ്യാപനം. കുറച്ചുകാലം ഒരു ഫാക്‌ടറിയിൽ ക്ലാർക്ക്. 26 വർഷം ‘ദീപിക’യിൽ സഹപത്രാധിപർ. 1974-ൽ റിട്ടയർ ചെയ്‌തു. 132 കൃതികൾ രചിച്ചിട്ടുണ്ട്. അവയിൽ അക്കരപ്പച്ച, ഇണപ്രാവുകൾ, ആറാം പ്രമാണം, പാടാത്ത പൈങ്കിളി, മയിലാടുംകുന്ന്, കാണാൻപോകുന്ന പൂരം തുടങ്ങിയ 65 നോവലുകളും ബാക്കി കഥാസമാഹാരങ്ങളും നാടകങ്ങളും കവിതകളുമാണ്. 30 നോവലുകൾ ചലച്ചിത്രമായി. സാഹിത്യതാരം അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം ഇവയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു. ഒരു കുടയും കുഞ്ഞുപെങ്ങളും ഹിന്ദിയിലേക്കു വിവർത്തനം ചെയ്‌തിട്ടുണ്ട്. 1989 മെയ് 28-ന് അന്തരിച്ചു.