Nov 17 11:54:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.ജി.ശശി

എം.ജി.ശശി

1964 ജനുവരി 17ന്‌ ജനിച്ചു. പട്ടാമ്പി ഗവ. കോളേജിൽനിന്നും സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. കാമ്പസ്‌ തിയേറ്റർ, ലിറ്റിൽ മാഗസിൽ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ‘നിഴൽരൂപം , മഹാത്മ... അങ്ങയോട്‌....’, ‘ഒളിച്ചേ.... കണ്ടേ....’ എന്നീ ഹ്രസ്വചിത്രങ്ങൾ തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്‌തു. വയനാട്ടിലെ കനവ്‌ എന്ന അനൗപചാരിക വിദ്യാഭ്യാസകേന്ദ്രത്തെക്കിറിച്ച്‌ ‘കനവുമലയിലേക്ക്‌’ എന്ന ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചു. ‘കളിയാട്ടം’, കരുണം, ഗർഷോം, സൂസന്ന എന്നീ ചിത്രങ്ങളിലും ‘ശമനതാളം’ എന്ന മെഗാപരമ്പരയിലും അസോസിയേറ്റ്‌ ഡയറക്‌ടറായിരുന്നു. ‘വേനൽക്കിനാവുകൾ’ ‘ഗുരു’, മങ്കമ്മ‘, ’ശാന്തം‘, സ്‌നേഹം’ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്‌. സംവിധായകനുമുള്ള പുരസ്‌കാരങ്ങളുൾപ്പെടെ അഞ്ച്‌ സംസ്‌ഥാന അവാർഡുകൾ കരസ്‌ഥമാക്കി. ദേശീയ തലത്തിൽ പുതുമുഖസംവിധാകർക്കായുള്ള ‘അരവിന്ദൻ പുരസ്‌കാര’ത്തിൽ special mention നേടി. IFFK _ 2008ൽ International Competition Section ലേക്ക്‌ ‘അടയാളങ്ങൾ’ തിരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല മലയാള ചിത്രത്തിനുള്ള Net pac (Network promotion of Asian Cinema) പുരസ്‌ക്കാരം ലഭിക്കുകയും ചെയ്‌തു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited