Nov 20 01:47:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മധുപാൽ

മധുപാൽ

കോഴിക്കോട്‌ ജനിച്ചു. അച്ഛൻ ചെങ്കളത്ത്‌ മാധവമേനോൻ. അമ്മ രുഗ്മണിയമ്മ. സിനിമയിൽ അഭിനയിക്കുന്നു. കഥയെഴുതുന്നു. പാറപ്പുറത്തിന്റെ ആകാശത്തിലെ പറവകൾ കൈരളി ടെലിവിഷനു വേണ്ടി സീരിയലായി സംവിധാനം ചെയ്‌തിട്ടുണ്ട്‌. കേരള ചലച്ചിത്ര അക്കാദമി, കേരള ഫോകലോർ അക്കാദമി എന്നീ സാംസ്‌കാരിക സ്‌ഥാപനങ്ങളിൽ മെമ്പറാണ്‌. തമിഴിലേക്കും ഇംഗ്ലീഷിലേക്കും കഥകൾ വിവർത്തനം ചെയ്‌തിട്ടുണ്ട്‌. 2006 ലെ കൈരളി അറ്റ്‌ലസ്‌ സാഹിത്യപുരസ്‌കാരം ചെറുകഥയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഇപ്പോൾ തിരുവനന്തപുരത്ത്‌ താമസം.

കൃതികൾ ഃ ഈ ജീവിതം ജീവിച്ചു തീർക്കുന്നത്‌, ഹീബ്രുവിലൊരു പ്രേമലേഖനം, ജൈനിമേട്ടിലെ പശുക്കൾ, പ്രണയിനികളുടെ ഉദ്യാനവും കുമ്പസാരക്കൂടും.

ഭാര്യ ഃ രേഖ, മക്കൾ ഃ മാധവി, മീനാക്ഷി. വിലാസംഃ മധുപാൽ, എ 50 എ ഉഷസ്‌, പണ്ഡിറ്റ്‌ കോളനി, കവടിയാർ. പി.ഒ. തിരുവനന്തപുരം-3.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited