Sep 20 08:36:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശ്രീകുമാർ അരുക്കുറ്റി

ശ്രീകുമാർ അരുക്കുറ്റി

തിരുവിതാംകൂറിന്റെ വടക്കേയറ്റത്തുള്ള, അരൂക്കുറ്റിയിൽ കുട്ടംവീട്ടിൽ ശിവരാമൻ നായരുടേയും ശാന്തകുമാരിയമ്മയുടേയും പുത്രൻ.

അരുക്കുറ്റി ഗവഃയു.പി. സ്‌കൂൾ വടുതല ജമാഅത്‌ സെക്കന്ററി സ്‌കൂൾ എന്നിവടങ്ങളിൽ സ്‌കൂൾ വിദ്യാഭ്യാസം. തേവര സേക്രട്ട്‌ ഹാർട്ട്‌ കോളേജിൽ നിന്നും സാമ്പത്തിക ശാസ്‌ത്രത്തിൽ ബിരുദം. കേരള പ്രസ്‌ അക്കാദമിയിൽ നിന്നും പത്രപ്രവർത്തനത്തിൽ പോസ്‌റ്റ്‌ ഗ്രാജ്വോറ്റ്‌ ഡിപ്ലോമ, സിദ്ധാർഥ ലോകോളേജിൽ നിന്നും നിയമബിരുദം എന്നിവയും നേടി.

മലയാളത്തിലും തമിഴിലുമായി ഇരുപതിലേറെ ചിത്രങ്ങളിലെ വാർത്താ പ്രചാരകൻ. തുടർന്ന്‌ പ്രമുഖ സംവിധായകരായ തമ്പി കണ്ണന്താനം, ജോഷി മാത്യു, വി.ആർ. ഗോപാലകൃഷ്‌ണൻ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു. ആദ്യമായി കഥയെഴുതിയ സിനിമയാണ്‌ ദേശാടനം‘ ആ ചിത്രത്തിലൂടെ മികച്ച കഥാകൃത്തിനുള്ള ഫിലം ക്രിട്ടിക്‌സ്‌ അവാർഡ്‌ നേടി.

2005 മുതൽ കൈരളി ടി.വി. സംപ്രേഷണം ചെയ്യുന്ന ’ഇ ഫോർ എലിഫന്റ്‌‘ പരമ്പരയുടെ രചനയും സംവിധാനവും നിർവ്വഹിച്ചു വരുന്നു. ’ഇ ഫോർ എലിഫന്റിന്റെ‘ സംവിധാനത്തിന്‌, 2007-ലെ സംസ്‌ഥാന ടെലിവിഷൻ അവാർഡ്‌ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു.

അഡ്വക്കേറ്റ്‌ ജനറൽ ഓഫീസിലെ ജീവനക്കാരി സിന്ധുവാണ്‌ ഭാര്യ ; മക്കൾ നിരഞ്ഞ്‌ജൻ, ചിന്മയി, സഹോദരി ഃ ശ്രീകുമാരി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited