|
|
സിസ്റ്റർ ജെസ്മി
സിസ്റ്റർ ജെസ്മി
തൃശ്ശൂർ ചിറക്കേക്കാരൻ സി.വി.റാഫേലിന്റെയും കൊച്ചന്നത്തിന്റെയും മകളായി 1956 നവംബർ 6-ാം തിയതി ജനിച്ചു. സെന്റ് ജോസഫ് ലാറ്റിൻ കോൺവെന്റ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും സെന്റ് മേരീസ് തൃശ്ശൂർ, വിമല കേളേജ്്്്്്്്്്്്്്് ചേറൂർ, മേഴ്സി കോളേജ് പാലക്കാട് എന്നീ കോളേജുകളിലായി ബി.എ., എം.എ. ബിരുദങ്ങളും നേടി. 1974-ൽ സന്ന്യാസത്തിനായി സി.എം.സി.കോൺഗ്രിഗേഷനിലേക്കു ചെന്നെങ്കിലും മഠവും വിട്ടുകാരും ചേർന്ന് എം.എ.വരെ പഠിക്കാൻ അനുവദിച്ചു. 1980-ൽ അധ്യാപകജോലിയിൽ ചേർന്നു. 1981 ഡിസംബറിൽ പ്രഥമ വ്രത വാഗ്ദാനം നടത്തി. യു.ജി.സി. സ്കോളർഷിപ്പോടെ എം.ഫിൽ., പി.എച്ച്.ഡി. ബിരുദങ്ങൾ നേടി. വിമല കോളേജിൽ 3 വർഷം വൈസ് പ്രൻസിപ്പലായും സെന്റ് മേരീസ് കോളേജിൽ 3 വർഷം പ്രിൻസിപ്പലായും ജോലി നിവർവ്വഹിച്ചു. 2008 ആഗസ്ഹ് 31-ന് സി.എം.സി.കോൺഗ്രിഗേഷനിൽ നിന്നും വിടുതൽ ലഭിക്കുന്നതിനുള്ള അപേക്ഷ നല്കി മഠം വിട്ടുപോന്നു. സന്ന്യാസജീവിതം തുടരുന്നു. ഇംഗ്ലീഷിൽ മൂന്നു കവിതാസമാഹാരങ്ങളും ഒരു പഠനഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
|
|
|