Nov 19 18:46:56 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.കേശവദേവ്‌

 

By the same author


പി.കേശവദേവ്‌

യഥാർത്ഥനാമം കേശവപിളള.

മലയാള നോവലിസ്‌റ്റും കലാപകാരിയായ ചിന്തകനും വാഗ്മിയും.

1905 ഓഗസ്‌റ്റിൽ ജനിച്ചു.

അച്‌ഛൻഃ ദേശത്ത്‌ കൊച്ചുവീട്ടിൽ പപ്പുപിളള. അമ്മഃ പറവൂരിൽ നല്ലേടത്ത്‌ കാർത്ത്യായനിയമ്മ. കുടുംബത്തിലെ ദാരിദ്ര്യംമൂലം പ്രൈമറി വിദ്യാലയത്തിൽ പഠനം അവസാനിപ്പിച്ചു. കുറച്ചുനാൾ ഖദർ വ്യാപാരത്തിലേർപ്പെട്ടു. സ്‌ഥിരപ്രയത്നംകൊണ്ട്‌ മലയാളത്തിലും ഇംഗ്ലീഷിലും അവഗാഹം നേടി. പണ്ഡിറ്റ്‌ ഖുശിറാമിന്റെ ചിന്തകളിൽ ആകൃഷ്‌ടനായി ആര്യസമാജത്തിൽ ചേർന്ന്‌ കേശവദേവ്‌ എന്ന പേര്‌ സ്വീകരിച്ചു. പിന്നീട്‌ യുക്‌തിവാദി പ്രസ്‌ഥാനത്തിന്റെ പ്രവർത്തകനായി. രാഷ്‌ട്രീയത്തിൽ പ്രവേശിച്ചു. ആലപ്പുഴയിലും മട്ടാഞ്ചേരിയിലും തൊഴിലാളി പ്രസ്‌ഥാനങ്ങൾക്ക്‌ നേതൃത്വം നല്‌കി. സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്‌മാ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. 1930-കളില മലയാള കഥാസാഹിത്യത്തിന്റെ നവോത്ഥാനത്തിന്‌ നേതൃത്വം നല്‌കി. ആദ്യ നോവൽ ഓടയിൽനിന്ന്‌. എൺപതോളം കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. അയൽക്കാർ 1964-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും 1970-ലെ സോവിയറ്റ്‌ ലാൻഡ്‌ നെഹ്‌റു അവാർഡും നേടി. ഓടയിൽനിന്ന്‌, റൗഡി, സ്വപ്‌നം, ആദ്യത്തെ കഥ, ഒരു സുന്ദരിയുടെ ആത്‌മകഥ എന്നിവ ചലച്ചിത്രമായി. കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും പ്രസിഡന്റായിരുന്നു. കുറെക്കാലം ആകാശവാണിയിൽ പ്രൊഡ്യൂസറായും ജോലിചെയ്‌തു. കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ്‌ ലഭിച്ചിട്ടുണ്ട്‌. 1983 ജൂലൈ ഒന്നിന്‌ അന്തരിച്ചു.

ഭാര്യഃ സീതാലക്ഷ്‌മിദേവ്‌. മകൻഃ ഡോ. ജ്യോതിദേവ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited