Nov 16 16:53:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. എം.ദിവാകരൻ നായർ

 


പ്രൊഫ. എം.ദിവാകരൻ നായർ

തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്തുള്ള തിരുമുക്കുളം ഗ്രാമത്തിൽ 1933 ഏപ്രിർ 20-ന്‌ വൈദ്യവൃത്തിയും കൃഷിയുമായി കഴിഞ്ഞിരുന്ന പുരാതനതറവാട്ടിൽ ജനിച്ചു. അച്ഛൻ പുതുവാക്കാട്ട്‌ അച്യുതൻ നായർ, അമ്മ മറ്റത്തിൽ പാറുക്കുട്ടിയമ്മ. ഐരാണിക്കുളത്തെ പിതൃഗൃഹത്തിലാണ്‌ വളർന്നത്‌. 17-​‍ാം വയസ്സിൽ എസ്‌.എസ്‌.എൽ.സി.യും രാഷ്‌ട്രഭാഷ വിശാരദും പാസ്സായി.. ഹിന്ദി അദ്ധ്യാപകനായി ജീവിതവൃത്തിതുടങ്ങി. ഇക്കാലത്ത്‌ കേരളസർവ്വകലാശാലയുടെ മലയാളം സാഹിത്യവിശാരദും , ഹിന്ദി വിദ്വാനും പാസ്സായി. 23-​‍ാം വയസ്സിൽ ഹിന്ദി അദ്ധ്യാപകനായി.

മഹാക്കവി കുഞ്ഞുകുട്ടൻ തമ്പുരാന്റെ മഹാഭാരതപരിഭാഷയെ അധികരിച്ച്‌ സമ്രാട്ട്‌ പബ്ലിഷേഴ്‌സ്‌ പ്രസിദ്ധീകരിച്ച ‘സമ്പൂർണ്ണ മഹാഭാരതത്തിലെ ശാന്തിപർവം ഗദ്യാഖ്യാനം ഇദ്ദേഹമാണ്‌ നിർവ്വഹിച്ചത്‌. സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യമായ പ്രൊഫ. എം.ദിവാകരൻ നായർ നാനാ മണ്ഡലങ്ങളിൽ ഉന്നതനിലയിൽ വർത്തിക്കുന്ന വലിയൊരു ശിഷ്യസമ്പത്തിനു ഉടമയാണ്‌. ഇപ്പോൾ ചേർപ്പിലാണ്‌ താമസം. വിവാഹിതൻ, ഭാര്യ ലീല കുന്നംപുഴത്ത്‌ (ചേർപ്പ്‌ സി.എൻ.എൻ. സ്‌കൂളിൽ അദ്ധ്യാപികയായി വിരമിച്ചു) നാലു മക്കൾ വിവാഷിതർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited