Nov 18 02:43:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. സ്‌കറിയാ സക്കറിയാ

ഡോ. സ്‌കറിയാ സക്കറിയാ

കേരള സർവകലാശാലയിൽനിന്നു മലയാളഭാഷയിലും സാഹിത്യത്തിലും ഫസ്‌റ്റ്‌ക്ലാസോടെ മാസ്‌റ്റർ ബിരുദം, പ്രാചീന മലയാള ഗദ്യത്തിന്റെ വ്യാകരണ വിശകലനത്തിന്‌ ഡോക്‌ടറേറ്റ്‌. ചങ്ങനാശ്ശേരി സെന്റ്‌ ബർക്ക്‌മാൻസ്‌ കോളജിലെ മലയാള വിഭാത്തിൽ അധ്യാപകനായിരുന്നു. ഇപ്പോൾ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ മലയാളം പ്രൊഫസർ. 1986ൽ ട്യൂബിങ്ങനിലെ ഗുണ്ടർട്ട്‌ ഗ്രന്ഥശേഖരം വേർതിരിച്ചറിഞ്ഞു. 1990-91ൽ അലക്‌സാണ്ടർ ഫോൺ ഹുംഖേബാൾട്ട്‌ ഫെലോ എന്ന നിലയിൽ ജർമ്മനിയിലെയും സ്വിറ്റ്‌സർലണ്ടിലെയും ലൈബ്രറികളിലും രേഖാലയങ്ങളിലും നടത്തിയ ഗവേഷണ പഠനത്തിന്റെ വെളിച്ചത്തിൽ, ഡോ ആൽബ്രഷ്‌ട്‌ ഫ്രൻസുമായി സഹകരിച്ച്‌ ഹെർമൻ ഗുണ്ടർട്ട്‌ ഗ്രന്ഥപരമ്പരയിൽ ആറുവാല്യമായി എട്ടു പുസ്‌തകം പ്രസിദ്ധീകരിച്ചു. 1993ൽ ജർമ്മൻ അക്കാദമിക്‌ വിനിമയ പനരിപാടിയുടെ (ഖംംഖ) ട്യൂബിങ്ങൻ സർവകലാശാലയിൽ നടത്തിയ ഹ്രസ്വഗവേഷണത്തിനിടയിൽ കൈയെഴുത്തു ഗ്രന്ഥപരമ്പര ആസൂത്രണം ചെയ്‌തു. പാഠനിരൂപണം, സാഹിത്യപഠനം, സാമൂഹിക സാംസ്‌കാരിക ചരിത്രം, ജീവചരിത്രം, എഡിറ്റിംഗ്‌, തർജമ, വ്യാകരണം, നവീന ഭാഷാശാസ്‌ത്രം, ഫോക്‌ലോർ എന്നീ എനങ്ങളുലായി ഇരുപത്തഞ്ചോളം പുസ്‌തകങ്ങളും പ്രബന്ധങ്ങളും മലയാളം, എംഗ്ലീഷ്‌ ജർമ്മൻ ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

വിലാസം ഃ കരിക്കമ്പള്ളി, ചങ്ങനാശ്ശേരി 686102


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited